ദമ്പതികളെയും മകനെയും ആക്രമിച്ച സംഭവം: സി.പി.എം നേതാക്കളുൾെപ്പട്ട ക്വേട്ടഷൻസംഘം അറസ്റ്റിൽ
text_fieldsകാസർകോട്: ദമ്പതികളെയും മകനെയും ക്വേട്ടഷൻ എടുത്ത് ആക്രമിച്ച സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഉൾെപ്പടെയുള്ള നാലുപേരെ ആദൂർ സി.െഎയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മുളിയാര്‍ മുന്‍ പഞ്ചായത്ത് മെംബറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ചെങ്കള കെ.കെ പുറത്തെ സി.കെ. മുനീര്‍ (33), സി.പി.എം മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖ് (31), ആലൂരിലെ ടി.എ. സൈനുദ്ദീന്‍ (34), ക്വട്ടേഷന്‍ സംഘത്തില്‍പെട്ട വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് അസ്ഹറുദ്ദീന് (20) എന്നിവരെയാണ് ആദൂര്‍ സി.ഐ സിബി തോമസും സംഘവും അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിെൻറ ബന്ധു പടന്നക്കാട് സ്വദേശി ഇബ്രാഹീം ഹാജിയാണ് ക്വേട്ടഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായതിനാൽ അറസ്റ്റ് തൽക്കാലം ഒഴിവാക്കിയതായി സി.െഎ പറഞ്ഞു. മറ്റൊരാളുടെ േപര് വെളിപ്പെടുത്തിയിട്ടില്ല. നാലുപേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 18ന് സന്ധ്യക്ക് ഏേഴാടെയാണ് കുറ്റിക്കോലിലെ കെ. അബ്ദുന്നാസര്‍ (56), ഭാര്യ ഖൈറുന്നീസ (40), മകന് ഇര്‍ഷാദ് (എട്ട്) എന്നിവരെ സംഘം ആക്രമിച്ച് പരിക്കേല്പിച്ചത്.
അബ്ദുന്നാസറും കുടുംബവും കുറ്റിക്കോല്‍ ടൗണിൽനിന്ന് തിരിച്ചുപോകുമ്പോള്‍ വീടിന് സമീപം വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കാര്‍ തടഞ്ഞ് ആക്രമിച്ചത്. റോഡ് തടസ്സപ്പെടുത്തിയത് കണ്ട് കാറില്‍നിന്ന് ഇറങ്ങിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന സംഘം ചാടിവീണ് ആക്രമിക്കുകയായിരുന്നു. കാറും ആക്രമികള്‍ അടിച്ചുതകര്‍ത്തിരുന്നു.
മൂന്നുപേരെ സി.പി.എം പുറത്താക്കി
കാസർകോട്: ദമ്പതികളെയും മകനെയും മർദിക്കാൻ ക്വേട്ടഷൻ ഏറ്റെടുത്ത ലോക്കൽ കമ്മിറ്റി അംഗം ഉൾെപ്പടെയുള്ള മൂന്ന് അംഗങ്ങളെ പാർട്ടി ജില്ല കമ്മിറ്റി പുറത്താക്കി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുത്ത ജില്ല കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ഇവരെ പുറത്താക്കിക്കൊണ്ട് ജില്ല കമ്മിറ്റി വാർത്താക്കുറിപ്പ് ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.