കുടുംബത്തിലുള്ളവരുടെ വസ്തു കൈമാറ്റ രജിസ്േട്രഷൻ: സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ചേക്കും
text_fieldsതിരുവനന്തപുരം: കുടുംബത്തിലുള്ളവരുടെ വസ്തു കൈമാറ്റ രജിസ്േട്രഷന് നൽകുന്ന സ്റ്റാമ്പ് ഡ്യൂട്ടി പരമാവധി 1000 രൂപയായി നിശ്ചയിച്ചിരിക്കുന്നത് നിർത്തലാക്കിയേക്കും. നിലവിൽ 50 ലക്ഷം രൂപ വിലയുള്ള വസ്തുക്കൾ മക്കൾക്ക് ഇഷ്ടദാനം/ധനനിശ്ചയം നൽകുന്നതിന് ആയിരത്തിെൻറ മുദ്രപ്പത്രവും 50,000 രൂപ രജിസ്േട്രഷൻ ഫീസും ഉൾപ്പെടെ 51,000 രൂപയാണ് ചെലവാകുന്നത്. 1000 രൂപ മുദ്രപ്പത്രം എന്നത് രണ്ട് ശതമാനത്തിലേക്ക് ഉയർത്താനാണ് നീക്കം. എങ്കിൽ ഇത്തരത്തിലുള്ള കൈമാറ്റത്തിന് ലക്ഷം രൂപയുടെ മുദ്രപ്പത്രം വേണ്ടിവരും. ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയപ്പോൾ കുടുംബാംഗങ്ങളുടെ വസ്തുകൈമാറ്റ രജിസ്േട്രഷെൻറ ഇളവ് നിർത്തലാക്കി മൂന്ന് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയാക്കിയിരുന്നു. ഇത് പിൻവലിച്ച് ആയിരമായി പുനഃസ്ഥാപിച്ചു.
എന്നാൽ, നോട്ട് നിരോധനത്തിനുശേഷം വില ആധാരങ്ങളുടെ എണ്ണത്തിൽ കുറവ് വരുകയും രജിസ്േട്രഷൻ വരുമാനം വൻതോതിൽ കുറയുകയും ചെയ്തു. കുടുംബത്തിലുള്ള ധനനിശ്ചയം, ഭാഗപത്രം, അവകാശ ഒഴിവുകുറി ആധാരങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ കാര്യമായ വരുമാനം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കുടുംബത്തിലുള്ളവരുടെ വസ്തു കൈമാറ്റ രജിസ്േട്രഷന് നൽകുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നിർത്തലാക്കാൻ നീക്കങ്ങൾ ആരംഭിച്ചത്. ഇത് ബജറ്റിലൂടെ വർധിപ്പിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.