മാമി തിരോധാനം: അന്വേഷണം സത്യസന്ധമാകണം, എത്രയും വേഗം തുമ്പുണ്ടാക്കണമെന്നും കുടുംബം
text_fieldsകോഴിക്കോട്: മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) തിരോധാനം സംബന്ധിച്ച അന്വേഷണം സത്യസന്ധമായി നടത്തണമെന്നും കേസിൽ എത്രയും വേഗം തുമ്പുണ്ടാക്കണമെന്നും ഭാര്യ റംലത്ത് പുളിയക്കുത്ത്. മലപ്പുറം എസ്.പി ശശിധരന്‍റെ നേതൃത്വത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നിയോഗിച്ച അന്വേഷണ സംഘത്തെ സംബന്ധിച്ച് വിവാദമുയർന്ന സാഹചര്യത്തിലാണ് റംലയുടെ പ്രതികരണം.
എ.ഡി.ജി.പിയും മലപ്പുറം എസ്.പിയും തമ്മിലെ വിഷയങ്ങൾ എന്തായാലും തന്നെ സംബന്ധിച്ച് ഒരുവർഷം പൂർത്തിയായ ഭർത്താവിന്‍റെ തിരോധാനമാണ് പ്രശ്നം. 99 ശതമാനവും മാമിക്ക് അപായം സംഭവിച്ചിരിക്കാമെന്നാണ് പൊലീസ് തന്നോട് പറഞ്ഞത്. പക്ഷേ, താൻ ബാക്കിയുള്ള ഒരു ശതമാനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. മാമി പൂർണ ആരോഗ്യവാനായിരുന്നതിനാൽ മറ്റു നിലയിലുള്ള മരണം സംബന്ധിച്ച് സംശയവുമില്ല.
മാമിയെ ആര് കൊണ്ടുപോയി, എന്തിന് കൊണ്ടുപോയി, എങ്ങനെ കൊണ്ടുപോയി തുടങ്ങിയ ചോദ്യങ്ങൾക്ക് പൊലീസ് ഉത്തരം നൽകണം. മറ്റൊരു അന്വേഷണ സംഘത്തെ നിയോഗിച്ച് വീണ്ടും അന്വേഷണം പ്രാരംഭ ദിശയിൽനിന്ന് തുടുങ്ങുന്നതിന് പകരം നിലവിലെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വെച്ചുകൊണ്ട് കേസിന് തുമ്പുണ്ടാക്കുകയാണ് വേണ്ടതെന്നും റംലത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.