ഫാമിലി പ്ലാസ്റ്റിക്ക് തീപിടുത്തം: അന്വേഷണം ക്രൈം ബ്രാഞ്ചിന്
text_fieldsകഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് മൺവിള ഫാമിലി പ്ലാസ്റ്റിക്ക് തീപിടുത്തം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തിയ കേസ് കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഡി. ജി. പി ഉത്തരവിട്ട ത്. തിരുവനന്തപുരം ജവഹർ നഗർ യൂണിറ്റിലെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സുഗതനാണ് അന്വേഷണ ചുമതല.
നേരത്തെ കഴക്കൂട്ടം പൊലീസിെൻറ അന്വേഷണത്തിൽ ഫാക്ടറിയിൽ തീയിട്ടതുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ജീവനക്കാരായ പെരുങ്ങുഴി മുട് ടപ്പലം ചിലക്കൂർ വീട്ടിൽ വിമൽ എം.നായർ (21), കഴക്കൂട്ടം കാര്യവട്ടം സരസ്വതി ഭവനിൽ ബിനു (36) എന്നിവരെ അറസ്റ്റ് ചെയ്യ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇവർ രണ്ട് പേരും ജാമ്യത്തിലിറങ്ങി. കേസന്വേഷണം അവസാനിച്ച് അടുത്ത മാസം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനിരിക്കേയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നേരത്തെ തന്നെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്ന് വന്നിരുന്നു. ഫാക്ടറിയിലെ സി സി ടി വി ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്യ്തത്. തീ പടർന്ന് കയറിയ ബിൽഡിങ്ങിനകത്ത് ഇവർ കയറി പോയതൊഴിച്ചാൽ തീ കത്തിച്ചതിെൻറ യാതൊരു വിധ തെളിവുകളും പൊലീസിന് ലഭിച്ചില്ലന്ന ബന്ധുക്കളുടെ ആരോപണവും ഉയർന്നിരുന്നു. പിടിയിലായ പ്രതികളിൽ ഒരാൽ ബുദ്ധി വൈകല്യമുള്ള വ്യക്തിയും മറ്റൊരാൽ 21 വയസ്കാരനുമായിരുന്നു. വിമൽ ഒരു വർഷമായി ഫാക്ടറിയിലെ സ്റ്റോറിലാണ് ജോലി. ബിനു കമ്പനിയിൽ ജോലിക്കെത്തിയിട്ട് ആറ് മാസം മാത്രമെ ആയിട്ടുള്ളൂ.
പ്രതികളെ പൊലീസ് പിടികൂടി കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച സമയം മുതൽ മാതാപിതാക്കളും ബന്ധുക്കളും ഇവർ നിരപരാധികളാണെന്ന് നിരന്തരം പറഞ്ഞിരുന്നു. പോലീസിെൻറ രഹസ്യാനോഷണ വിഭാഗവും അന്വേഷണത്തിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് റിപോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ കേസ് മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ഡി.ജി.പി ക്കും മറ്റും പരാതി നല്കി. ഇൗ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
018 ഒക്റ്റോബർ 31 ന് വൈകിട്ട് 6 മണിയോടെയാണ് ഫാമിലി പ്ലാസ്റ്റിക്ക് ഫാക്ടറിയിൽ തീ പടർന്നത്. പതിനഞ്ച് മണിക്കൂർ കത്തി ജ്വാലിച്ച തീയിൽ 40 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.