കെ. പാനൂർ അന്തരിച്ചു
text_fieldsപാനൂർ: പ്രമുഖ പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ പാനൂർ പുതിയ വീട്ടിൽ കെ. പാനൂർ (91)അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പാനൂരിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
കോളിളക്കം സൃഷ്ടിച്ച ‘കേരളത്തിലെ ആഫ്രിക്ക’ ഉൾപ്പെടെ നിരവധി കൃതികളുടെ കർത്താവാണ് കുഞ്ഞിരാമൻ പാനൂർ എന്ന കെ. പാനൂർ. ഹാ നക്സൽ ബാരി, എെൻറ ഹൃദയത്തിലെ ആദിവാസി, സഹ്യെൻറ മക്കൾ, കേരളത്തിലെ അമേരിക്ക, ‘മലകൾ താഴ്വരകൾ മനുഷ്യർ’ എന്നിവയും പ്രമുഖ കൃതികളാണ്. സർക്കാർ സർവിസിൽ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വയനാട്ടിൽ ട്രൈബൽ പ്രോജക്ട് ഓഫിസറായി.
1963ലാണ് ആദിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ അനാവരണം ചെയ്ത ‘കേരളത്തിലെ ആഫ്രിക്ക’ പ്രസിദ്ധീകരിച്ചത്. 1965ൽ ഈ കൃതിക്ക് യുനെസ്കോ അവാർഡ് ലഭിച്ചു. 2006ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാർഡ്, കേന്ദ്ര സാംസ്കാരിക വകുപ്പിെൻറ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. െഡപ്യൂട്ടി കലക്ടറായി സർവിസിൽനിന്ന് വിരമിച്ചു. ഭാര്യ: ഹീരാഭായി. മക്കൾ: ഹിരൻ കുമാർ (മെഡിക്കൽ റെപ്രസേൻററ്റിവ്), ഹരീഷ് ബാബു (ചെന്നൈ), ഹെലന, ഹെമുലാൽ.
മരുമക്കൾ: സബീന, ഷിജിന, ഹരീഷ് (അബൂദബി), സൗമ്യ. സഹോദരങ്ങൾ: നാണി, പരേതരായ കൃഷ്ണൻ മാസ്റ്റർ, ബാലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.