സെക്രേട്ടറിയറ്റിൽ വീണ്ടും ഫാൻ കത്തി; 'ഭാഗ്യം' ഫയലുകൾ നശിച്ചില്ല
text_fieldsതിരുവനന്തപുരം: ഒരു തീപിടിത്തത്തിെൻറ വിവാദം എരിഞ്ഞടങ്ങുംമുമ്പ് സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി. ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫിസ് സമയം ആയതിനാല്‍ ഫയലുകൾെക്കാന്നും തീപിടിച്ചില്ല. ജീവനക്കാർ സമയോചിതമായി ഇടപെട്ടതിനെതുടർന്ന് അപകടം ഒഴിവായി. ഫാനുകള്‍ കത്തുന്നത് സാധാരണയാെണന്നാണ് പൊതുഭരണ വകുപ്പ് വിശദീകരണം. എന്നാൽ, ഭരണസിരാകേന്ദ്രത്തിെൻറ സുരക്ഷയെതന്നെ ബാധിക്കുന്നനിലയിലുള്ള തുടർച്ചയായ തീപിടിത്തങ്ങൾ ലാഘവത്തോടെയാണ് അധികൃതർ കാണുന്നതെന്ന് ആക്ഷേപമുണ്ട്.
ആഗസ്റ്റ് 25ന് പൊതുഭരണവകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം വിവാദമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്ന് ഫാൻ ചൂടായി തീ പടർന്നെന്നാണ് പൊലീസും വിദഗ്ധസമിതിയും ഇതര സർക്കാർ ഏജൻസികളും റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വ്യക്തമാക്കുന്ന ഗ്രാഫിക്സ് വിഡിയോയും പൊലീസ് തയാറാക്കി പുറത്തുവിട്ടു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് ചൂടാകുന്ന ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്ഫിന് മുകളിലെ പേപ്പറില്‍ വീണ് തീപിടിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം.
എന്നാല്‍, തീപിടിത്തകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രോേട്ടാകോൾ വിഭാഗത്തിൽനിന്ന് ഫയലുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു അന്നത്തെ തീപിടിത്തം. ഇത് ആസൂത്രിതമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.