തിരുവല്ലം ടോൾ പ്ലാസയിലെ നിരക്ക് വർധന പിൻവലിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ തിരുവല്ലം ടോൾ പ്ലാസയിൽ ദേശീയ പാതാ അതോറിറ്റി നടത്തുന്ന അന്യായമായ നിരക്ക് വർധനവ് പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ. വൻതുക ടോളിനത്തിൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ 20 മുതൽ 40% വരെ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം കൊള്ളലാഭം ലക്ഷ്യമാക്കിയാണ്. കരാറിൽ നിർദ്ദേശിച്ച സർവീസ് റോഡ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് ടോൾ നിരക്ക് അഞ്ച് തവണയായി വർധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ നിരക്കനുസരിച്ച് കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഒറ്റത്തവണ യാത്രക്ക് നൽകേണ്ട 120 രൂപയ്ക്കു പകരം ഇനി 150 രൂപ നൽകണം. തിരികെയുള്ള യാത്രക്കും കൂടി ചേർത്ത് നൽകേണ്ട തുക 120 രൂപയിൽ നിന്ന് 225 രൂപയായും വർധിപ്പിച്ചു. പ്രതിമാസ പാസ് തുക 4,005 രൂപയിൽ നിന്നു 5,035 രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്.
മിനിബസ് പോലുള്ളവയ്ക്ക് ഒറ്റത്തവണ യാത്രക്ക് 195 രൂപയായിരുന്ന ടോൾ നിരക്ക് 245 രൂപയായും മടക്കയാത്രക്ക് 290 രൂപയിൽ നിന്നു 365 രൂപയായും കൂട്ടിയിട്ടുണ്ട്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒറ്റത്തവണ യാത്രക്ക് നൽകേണ്ട 405 രൂപയ്ക്കു പകരം ഇനി 510 രൂപ നൽകണം.
തിരുവനന്തപുരത്തേക്കും കഴക്കൂട്ടം ഭാഗത്തേക്കും പോകുന്ന തൊഴിലാളികളും സാധാരണക്കാരുമായ ജനവിഭാഗങ്ങൾക്ക് കടുത്ത ആഘാതമാണ് ടോൾ നിരക്ക് വർധനവിലൂടെ ഉണ്ടായിരിക്കുന്നത്. ആയതിനാൽ അന്യായമായ പണപ്പിരിവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു. പുതുക്കിയ ടോൾ നിരക്ക് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അഷ്റഫ് കല്ലറ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.