സി.എഫ് ഇനി ജ്വലിക്കുന്ന ഓർമ
text_fieldsചങ്ങനാശ്ശേരി: ഞായറാഴ്ച അന്തരിച്ച മുൻ മന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്. തോമസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ലളിതജീവിതം ചര്യയാക്കിയ സി.എഫിന് ആഡംബരവും ആര്‍ഭാടവുമില്ലാത്ത യാത്രയയപ്പാണ് ചങ്ങനാശ്ശേരി നല്‍കിയത്.
തിങ്കളാഴ്ച രാവിലെ മുതല്‍ അങ്ങാടിയിലെ ചെന്നിക്കര വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. രാവിലെ ഒമ്പതിന് മന്ത്രിസഭക്കുവേണ്ടി മന്ത്രി പി. തിലോത്തമൻ വീട്ടിലെത്തി അേന്ത്യാപചാരം അർപ്പിച്ചു. 10.30ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിെൻറ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. തുടര്‍ന്നുനടന്ന അന്ത്യശുശ്രൂഷകള്‍ക്ക് അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു.
ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി വചന സന്ദേശം നല്കി. 11.45 ഓടെ ദേവാലയത്തിലേക്കുള്ള വിലാപയാത്രക്ക് അതിരൂപത വികാരി ജനറാള്‍ ജോര്‍ജ് വാണിയപുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ജെ. ജോസഫ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ വിലാപയാത്രയുടെ മുന്‍ നിരയിലുണ്ടായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ അന്ത്യ അഭിവാദ്യം ഏറ്റുവാങ്ങിയാണ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ 12.15ഓടെ എത്തിച്ചേര്‍ന്നത്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവർ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ എത്തിയിരുന്നു.
മൂന്നുമണിയോടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കത്തീഡ്രൽ പള്ളി പാരിഷ് ഹാളിലെ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. മാർ ജോസഫ് പെരുന്തോട്ടത്തിെൻറ കാർമികത്വത്തിൽ സെമിത്തേരിയിലെ ശുശ്രൂഷകൾ നടന്നു. തുടർന്ന് സംസ്ഥാന സര്‍ക്കാറിെൻറ ഔദ്യോഗിക ബഹുമതിയായി ഗാർഡ് ഓഫ് ഓണർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.