കൃഷ്ണപ്രിയക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsപയ്യോളി: പട്ടാപ്പകൽ റോഡരികിൽ വെച്ച് പെട്രോൾ ഒഴിച്ച് പരിചയക്കാരന് കൊലപ്പെടുത്തിയ കൃഷ്ണപ്രിയക്ക് നാടിെൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ പത്തോടെ ദേശീയപാതക്കരികിലെ തിക്കോടി പഞ്ചായത്തിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.
പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ രാവിലെ ജോലിക്ക് വന്നയുടൻ ഓഫിസിനു മുന്നിലെ ഗേറ്റിനു സമീപത്തു വെച്ച് പരിചയക്കാരനായ നന്ദകുമാർ തടഞ്ഞുനിർത്തി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും വെള്ളിയാഴ്ച മരിച്ചു. നാലു വർഷമായി പരിചയക്കാരായ നന്ദകുമാറും കൃഷ്ണപ്രിയയും തമ്മിലുള്ള വാക്കുതർക്കമാണ് ഇരുവരുടെയും മരണത്തിൽ കലാശിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കൃഷ്ണപ്രിയയുടെ മൃതദേഹം തിക്കോടിയിലെത്തിച്ചത്.
കൃഷ്ണപ്രിയ പൊള്ളലേറ്റ് പിടഞ്ഞുവീണ പഞ്ചായത്ത് ഓഫിസിനു മുന്നിൽതന്നെയാണ് മൃതദേഹം ആദ്യം പൊതുദർശനത്തിനു വെച്ചത്. കാനത്തിൽ ജമീല എം.എൽ.എ, മുൻ എം.എൽ.എ കെ. ദാസൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടറി പി.കെ. സനോജ്, ജില്ല പ്രസിഡൻറ് എൽ.ജി. ലിജീഷ് തുടങ്ങിയവർ അേന്ത്യാപചാരമർപ്പിക്കാൻ എത്തി.
തുടർന്ന് സംസ്കാരത്തിനു ശേഷം കൃഷ്ണപ്രിയയുടെ കൊലപാതകത്തിൽ പ്രതിഷേധവും സർവഅനുശോചന യോഗവും തിക്കോടിയിലെ വീടിന് സമീപം ചേർന്നു.
യോഗത്തിൽ ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. സന്തോഷ് തിക്കോടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, സുരേഷ് ചങ്ങാടത്ത്, പ്രനില സത്യൻ, ആർ. വിശ്വൻ, കെ.പി ഷക്കീല, പി.വി. റംല, ബിനു കാരോളി, ദിബിഷ, എൻ.വി. രാമകൃഷ്ണൻ, ശ്രീധരൻ ചെമ്പുഞ്ചില, ബി.വി. ഷറീന, കെ.കെ. ദിവാകരൻ, ഡി. ദീപ എന്നിവർ സംസാരിച്ചു. നന്ദകുമാറിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.