ചെമ്പനോട കർഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റൻറിനെ വെറുതെവിട്ടു
text_fieldsകോഴിക്കോട്: ചെമ്പനോടയിൽ കർഷകൻ വില്ലേജ് ഓഫിസിനു മുന്നിൽ ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചെമ്പനോട വില്ലേജ് അസിസ്റ്റൻറ് ആയിരുന്ന സിനീഷ് തോമസിനെ (40) മൂന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി വെറുതെവിട്ടു. കാവിലുംപാറ തോമസ് എന്ന ജോയ് (57) മരിച്ച കേസിലാണ് ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നു കണ്ടെത്തി വിട്ടയച്ചത്.
കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് ഉത്തരവിലുണ്ട്. ഭൂമിക്ക് കരം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. 2017 ജൂൺ 21ന് കർഷകൻ ഓഫിസിനു മുന്നിൽ ജീവനൊടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സലീഷ് സസ്പെൻഷനിലായിരുന്നു.
പ്രതിക്കുവേണ്ടി അഡ്വ. മുഹമ്മദ് സാഹിർ ഹാജരായി. ഇന്ത്യൻ ശിക്ഷാനിയമം 306 (ആത്മഹത്യ പ്രേരണ) പ്രകാരമാണ് കുറ്റം ചുമത്തിയത്. താൻ ജീവിച്ചിരിക്കുവോളം കരം അടക്കാൻ അനുവദിക്കില്ലെന്ന് പ്രതി പറഞ്ഞതായി ജോയിയുടെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞതനുസരിച്ചായിരുന്നു കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.