യു.പി.എ അധികാരത്തിലെത്തിയാൽ കർഷക ആത്മഹത്യ നിലക്കും -എ.കെ. ആൻറണി
text_fieldsമാനന്തവാടി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ കർഷക ആത്മഹത്യ നിലക്ക ുമെന്നും കടബാധ്യതയുടെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടി വരില്ലെന്നും എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറ ണി. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ അദ്ദേഹം തലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അടച്ചിട്ട മുറിയിലിരുന്നോ പോളിറ്റ് ബ്യുറോ ചേർന്നോ തയാറാക്കിയതല്ല യു.പി.എയുടെ പ്രകടനപത്രിക. രാജ്യം മുഴുവൻ വിവിധ തുറകളിലെ സാധാരണക്കാരുമായി മുൻ ധനകാര്യ മന്ത്രി പി. ചിദംബരത്തിെൻറ നേതൃത്വത്തിൽ പലതവണ ചർച്ച ചെയ്താണ് കർഷകർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പ്രകടനപത്രിക തയാറാക്കിയിട്ടുള്ളത്. രാഹുൽ അധികാരത്തിൽ വന്നാൽ ആദ്യം ഒപ്പിടുന്നത് കർഷകരുടെ കടം എഴുതിതള്ളുന്ന ഫയൽ ആയിരിക്കും. കഴിഞ്ഞ യു.പി.എ കാലത്ത് 52,000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളി. മോദി സർക്കാർ അർഹതപ്പെട്ടതുപോലും കർഷകർക്ക് നൽകാത്തതിനാൽ കൃഷി ആദായകരമല്ലാതായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചുപോയി.
ദേശീയ തലത്തിൽ എൻ.ഡി.എയെയും കേരളത്തിൽ എൽ.ഡി.എഫിനെയും പരാജയപ്പെടുത്താനാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടത്. മോദിയെ താഴെ ഇറക്കുന്നതിനൊപ്പം ഇനി രണ്ടു വർഷമെങ്കിലും ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ പിണറായിക്കൊരു ഷോക്കും ശിക്ഷയും ആയിരിക്കും ഈ തെരഞ്ഞെടുപ്പ്. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതോടെ രാജ്യത്ത് രണ്ടു തരംഗമാണ് ഉള്ളത്. ഒന്ന് മോദി വിരുദ്ധ തരംഗവും രണ്ട് രാഹുൽ അനുകൂല തരംഗവും. കേരളത്തിൽ 20 സീറ്റും നേടും. മറ്റു സംസ്ഥാനങ്ങളിൽ അതിെൻറ പ്രതിഫലനങ്ങളും ഉണ്ടാകും.
പ്രളയകാലത്ത് എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി അതിജീവിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റർ സന്ദർശനം നടത്തുകയാണ് ചെയ്തത്. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വിവിധ ഇടങ്ങളിൽ നിന്ന് പണം ഒഴുകിയെത്തിയിട്ടും അത് നേരായ വിധത്തിൽ വിനിയോഗിച്ചില്ല. യു.പി.എ അധികാരത്തിലെത്തിയാൽ ദാരിദ്ര്യം കൊണ്ടും പട്ടിണി കൊണ്ടും ഒരാളും മരിക്കേണ്ടി വരില്ല. കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം ആറായിരം രൂപ എത്തിക്കുന്ന പദ്ധതിക്ക് മുൻഗണന നൽകും. ശബരിമലയുടെ പേരിൽ വിശ്വാസികളെ തമ്മിൽ അടിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.