കടബാധ്യത: കർഷകൻ ആത്മഹത്യചെയ്തു
text_fieldsകേളകം: കടബാധ്യതയും ജപ്തിഭീഷണിയും താങ്ങാനാവാതെ കണിച്ചാറിലെ യുവകർഷകൻ ആത്മഹത് യചെയ്തു. കണിച്ചാർ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയിൽ ഷിജോ (39) ആണ് സ്വന്തം കൃഷിയിടത്തിൽ ആത്മഹത്യചെയ്തത്. വിവിധ ബാങ്കുകളിൽനിന്നായി 10 ലക്ഷം രൂപയിലധികം വായ്പകളും വ്യക്തിഗതവായ്പകളും വാഹനവായ്പയും നിലവിലുണ്ടായിരുന്നു.
കഴിഞ്ഞദിവസം ജില്ല ബാങ്കധികൃതർ വീട്ടിലെത്തി ലോൺ അടക്കാൻ ആവശ്യപ്പെട്ടിരുന്നു. വാഹനവായ്പ നൽകിയ ഫിനാൻസ് സ്ഥാപനത്തിൽനിന്നുള്ളവരുടെയും സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. റബർ വിലയിടിവും ഷിജോയുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. ബാങ്കിൽനിന്ന് ആളുകൾ വന്നതോടെ ഷാജോ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രളയത്തെ തുടർന്ന് ബാങ്ക് വായ്പ മൊറേട്ടാറിയം പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ വീടുകൾ കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. ഭാര്യ: ബിന്ദു. മക്കൾ: അഭിഷേക്, അബിൻ. പിതാവ്: ജോസഫ്. മാതാവ്: ലില്ലിക്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.