കര്‍ഷക ആത്മഹത്യ; മന്ത്രിസഭയോഗം ഇന്ന് ചർച്ച ചെയ്യും
text_fieldsതിരുവനന്തപുരം: ബാങ്കുകളുടെ ജപ്തി ഭീഷണിയെതുടർന്നുള്ള കര്‍ഷകരുടെ ആത്മഹത്യ സംബ ന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭയോഗം ചർച്ച ചെയ്യും. ബുധനാഴ്ച ബാങ്കുകളുമായും മുഖ്യമന ്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ബാങ്കുകള്‍ സര്‍ഫാസി നടപടികളില്‍നിന്ന് പിന്മാറണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
ജപ്തി നോട്ടീസ് കിട്ടുന്നവര്‍ ഭയപ്പെടരുതെന്നും സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക വായ്പകളില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. സാവകാശം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെയും നബാര്‍ഡിനെയും സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം 12ന് റിസര്‍വ് ബാങ്ക് പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. പ്രളയത്തിൽ വലിയ നാശം നേരിട്ട ഇടുക്കി ജില്ലയിൽ ബാങ്കുകൾ കടം തിരിച്ചുപിടിക്കാൻ ഇറങ്ങിയതോടെ കര്‍ഷകര്‍ അങ്കലാപ്പിലാണ്. പതിനയ്യായിരത്തോളം കർഷകർക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം കടക്കെണിയിൽപെട്ട് ജീവനൊടുക്കിയത് ഏഴ് കര്‍ഷകരാണ്.തൃശൂര്‍ മാളയിലാണ് അവസാനമായി കേരളത്തില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ഷക ആത്മഹത്യകളില്‍ ബാങ്കുകളുടെ സമ്മര്‍ദമാണ് വില്ലനാകുന്നതെന്ന കൃഷിവകുപ്പിെൻറ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് അടിയന്തര നടപടി തുടങ്ങിയത്. ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകരുടെ ആത്മവീര്യം തിരികെപ്പിടിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.