കർഷകൻറെ ആത്മഹത്യ: ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്തു
text_fields
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിൽ കർഷകൻ തൂങ്ങി മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരേ ആത്മഹത്യ പ്രേരണാക്കുറ്റമാണ് പോലീസ് ചുമത്തിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് വില്ലേജ് അസിസ്റ്റന്റിനെതിരെ ചുമത്തിയിട്ടുള്ളത്.
ഏഴു മുതല്‍ പത്തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് റെവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പെരുവണ്ണാമുഴി പൊലീസ് പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. സംഭവത്തിൽ സിലീഷിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തില്‍ ഉപലോകായുക്തയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചെമ്പനോട് വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസര്‍ കെ.ഒ സണ്ണി, സിലീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാൻ അപേക്ഷ നൽകിയിട്ടും ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്താണ് കർഷകനായ ജോയി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.