മാളയിൽ കർഷകൻ വീട്ടിൽ മരിച്ചനിലയിൽ
text_fieldsമാള: കുഴൂരിൽ വാഴ കർഷകനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുഴൂര്‍ പാറാശ്ശേരി പൈലിയുടെ മകൻ ജിജോ പോളാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിവ് പോലെ കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷമാണ് സംഭവം. തിരിച്ച് വീട്ടിലെത്തിയ ജിജോ പോൾ ജീവനൊടുക്കിയതാണെന്നാണ് സൂചന. സംഭവം നടന്ന ഉടൻ രക്ഷപ്പെടുത്താൻ ഭാര്യ ശ്രമിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രളയത്തിൽ ജിജോ താമസിക്കുന്ന കെട്ടിടത്തിലും വെള്ളം കയറിയിരുന്നു. ജിജോ പോളിന് സാമ്പത്തിക ബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു. മാള സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകീട്ട് നാലിന് കുഴൂർ ഇമ്മാക്കുലേറ്റ് ചർച്ച് െസമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: സിബി. മക്കള്‍: ജെസ്വിന്, ജിയോണ്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.