ഭൂനികുതി സ്വീകരിച്ചില്ല; കർഷകൻ വില്ലേജ് ഓഫിസിൽ ആത്മഹത്യ ചെയ്തു
text_fieldsപേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകൻ ചെമ്പനോട വില്ലേജ് ഓഫിസിൽ ആത്മഹത്യ ചെയ്തു. ചെമ്പനോട സ്വദേശി കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിനെയാണ് (58) വില്ലേജ് ഓഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെ നാട്ടുകാർ കണ്ടെത്തിയത്.
പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. കലക്ടറോ കൊയിലാണ്ടി തഹസിൽദാറോ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാര്യ മോളിയുടെ പേരിലുള്ള സ്ഥലത്തിെൻറ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു.
ഇതിെൻറപേരിൽ ഒരു വർഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നിൽ നിരാഹാരസമരം നടത്തിയിരുന്നു. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെ തുടർന്ന് താൽക്കാലികമായി നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയാറായി. പ്രശ്നം പൂർണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫിസിൽ കയറിയിറങ്ങിയെങ്കിലും പ്രശ്ന പരിഹാരമായില്ല. തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. മകൾ: അഞ്ജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.