മട വീഴ്ച; കുട്ടനാട്ടിലെ കർഷകർ ദുരിതത്തിൽ
text_fieldsകുട്ടനാട്: ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി വടക്കേത്തൊള്ളായിരം പാടത്ത് മടവീഴ്ച. ഞായറാഴ്ച രാവിലെ 10.15 ഓടെ പാടശേഖരത്തിെൻറ കല്ലുപുരയ്ക്കൽ ചിറയിലെ പുറംബണ്ടാണ് മടവീഴ്ചയുണ്ടായത്. നേരത്തെ വേലിയേറ്റ സമയങ്ങളിൽ എസി റോഡ് കവിഞ്ഞു മലവെള്ളം പാടത്തേക്ക് കയറിയിരുന്നു.
303 ഏക്കർ വരുന്ന പാടശേഖരത്തിൽ 135 കർഷകരാണുള്ളത്. കഴിഞ്ഞ മൂന്നുവർഷങ്ങളിലും ഇവിടെ മടവീഴ്ച സംഭവിച്ചിരുന്നു. ഉറപ്പില്ലാത്ത പുറംബണ്ടാണ് പാടശേഖരത്തിലെ തുടർച്ചയായ മടവീഴ്ചയ്ക്കു കാരണം. കഴിഞ്ഞ 40 വർഷമായി പുറംബണ്ടിെൻറ ജോലികൾക്കായി ഒരുവിധ സഹായങ്ങളും സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
നിലവിൽ അറുപതിനായിരം രൂപയോളം ഇത്തവണത്തെ പുറംബണ്ടു സംരക്ഷണവുമായി ബന്ധപ്പെട്ടു പാടശേഖരത്തിനു കടമുണ്ട്. പാടത്തു വെള്ളം പൂർണമായി നിറഞ്ഞാൽ മാത്രമെ മട കുത്താനാകൂ. ഇതിനു രണ്ടു ലക്ഷം രൂപയോളം ചെലവു വരും. സർക്കാരിൽനിന്ന് അടിയന്തിര സഹായം ലഭിച്ചില്ലെങ്കിൽ ഇത്തവണത്തെ പുഞ്ചകൃഷി അനിശ്ചിതത്വത്തിലാകുമെന്നാണ് കർഷകർ പറയുന്നത്.
പാടശേഖരത്തിൽ മടവീ്ഴ്ചയുണ്ടായതോടെ പാടത്തിനു ചുറ്റുള്ള 450 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക കെടുതികൾ നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.