കർഷക പ്രശ്നം: പ്രത്യേക നിയമസഭ നാളെ
text_fieldsതിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിെൻറയും ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിെൻറയും പശ്ചാത്തലത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ ഇടപെടുക എന്നീ ആവശ്യങ്ങളുയർത്തി െഎകകണ്ഠ്യേന പ്രമേയം പാസാക്കാനാണ് പ്രത്യേക സമ്മേളനം ചേരുന്നത്. നിയമസഭാ ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവിനും ഘടകകക്ഷി നേതാക്കൾക്കും മാത്രമാകും സംസാരിക്കാൻ അവസരം. ഒരു മണിക്കൂറാണ് സമ്മേളന സമയം നിശ്ചയിച്ചിരിക്കുന്നത്.
കേരള കോൺഗ്രസ് ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് മാറിയശേഷം ആദ്യമായാണ് സഭ ചേരുന്നത്. എന്നാൽ, നിയമസഭയിൽ ഇരുവിഭാഗവും ഒറ്റ കക്ഷിയായാണ് തുടരുന്നത്. പി.ജെ. ജോസഫാണ് കക്ഷിനേതാവ്. അതിനാൽ പി.ജെ. ജോസഫിനാകും സംസാരിക്കാൻ അവസരം ലഭിക്കുകയെന്നാണ് സൂചന.
അയോഗ്യരാക്കണമെന്ന ജോസ് കെ. മാണി പക്ഷത്തിെൻറ പരാതിയിൽ ജോസഫ് പക്ഷത്തിെൻറ വാദം കേൾക്കൽ ബുധനാഴ്ചയാണ്. അതിൽ തീരുമാനമുണ്ടായില്ലെങ്കിൽ സഭയിൽ സംസാരിക്കാൻ ജോസഫിന് അവസരം ലഭിക്കും. ജോസ് വിഭാഗത്തിെൻറ വാദം കേൾക്കൽ പൂർത്തിയായി.
ധനകാര്യ ബിൽ പാസാക്കാൻ ആഗസ്റ്റ് 24ന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് ജോസ് വിഭാഗം അംഗങ്ങളായ റോഷി അഗസ്റ്റിനും പ്രഫ.എൻ. ജയരാജും വിട്ടുനിന്നിരുന്നു. ഇരുവിഭാഗവും പരസ്പരം വിപ്പും നൽകി. വിപ്പ് ലംഘനത്തിന് അയോഗ്യരാക്കണമെന്ന ആവശ്യവുമായി ഇരുവിഭാഗവും സ്പീക്കറെ സമീപിക്കുകയായിരുന്നു.
അതിനിെട പാർട്ടി ചിഹ്നവും പേരും അനുവദിച്ചുള്ള വിധി ജോസ് വിഭാഗത്തിന് അനുകൂലമായി. ഇതോടെ അയോഗ്യതാ തർക്കത്തിൽ മേൽക്കൈ ജോസ് വിഭാഗത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.