ഡ്രോണുകള്‍ക്കെതിരെ കര്‍ഷകരുടെ പട്ടങ്ങള്‍
text_fieldsന്യൂഡെൽഹി: കര്‍ഷകര്‍ക്കെതിരെ ഡ്രോണുകള്‍ ഉപയോഗിച്ച് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ വര്‍ഷിക്കുന്ന പൊലീസ് നടപടികള്‍ തുടരുകയാണ്. ആകാശത്തേക്ക് പട്ടങ്ങള്‍ പറത്തിക്കൊണ്ട് ഡ്രോണുകളെ തടയുകയാണ് കര്‍ഷകര്‍. കര്‍ഷക സമരം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ശംഭു, ഖനൗരി അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
എം.എസ്.പി ഗ്യാരന്റി നിയമം സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇതര കര്‍ഷക സംഘടനകള്‍ നാളെ( ഫെബ്രുവരി 15ന് ) പഞ്ചാബില്‍ നിന്നുള്ള ട്രെയിനുകള്‍ 12 മണി മുതല്‍ വൈകീട്ട് നാലുവരെ തടയുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ജോഗീന്ദര്‍ സിംഗ് ഉഗ്രാഹ്) വിഭാഗം അറിയിച്ചു.
രണ്ടാം കര്‍ഷക പ്രക്ഷോഭത്തിന് കര്‍ഷക നേതാവ് ഗുര്‍നാം സിംഗ് ചദുനി പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ന്യായമാണ്. കര്‍ഷകരോട് സര്‍ക്കാര്‍ കര്‍ശനമായി ഇടപെടരുത്. അവരെ ശാരിരികമായി കൈകാര്യം ചെയ്യുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കരുത്. ഞങ്ങള്‍ കര്‍ഷകരോടൊപ്പമാണ്. നാളെ ചദുനി ഗ്രാമത്തില്‍ ഞങ്ങളുടെ എല്ലാ സംഘടനാ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും ചദുനി അറിയിച്ചു.
ഖനൗരിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ ട്രോളികളുടെ നിര അതിര്‍ത്തിയില്‍ നിന്ന് 3.5 കിലോമീറ്ററില്‍ കൂടുതല്‍ നീളത്തില്‍ തുടരുകയാണ്. സര്‍ക്കാര്‍ കര്‍ഷകരെ തടയുന്നതിനായി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വാട്ടര്‍ കനാല്‍/പൈപ്പ് വഴി വയലുകളിലേക്ക് വെള്ളം തിരിച്ചുവിട്ടു. ശംഭു, ഖനൗരി അതിര്‍ത്തികള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങള്‍/പട്ടണങ്ങള്‍ എന്നിവയില്‍ നിന്ന് കര്‍ഷകര്‍ക്ക് വലിയ തോതില്‍ ലങ്കാര്‍ ഉപയോഗിച്ച് ഭക്ഷണങ്ങളും മറ്റ് സേവനങ്ങളും എത്തിക്കുന്നുണ്ട്. നാളെ വൈകീട്ട് അഞ്ചിന് കേന്ദ്ര സർക്കാർ സമരസമിതിയെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. 56 കർഷകർ പരിക്കേറ്റ് ആശുപത്രിയാണ്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.