കർഷക വായ്പ മൊറേട്ടാറിയം നീട്ടുന്നത് വൈകും
text_fieldsതിരുവനന്തപുരം: കർഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ നീട്ടാന ുള്ള സര്‍ക്കാര്‍ അപേക്ഷയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം തേടി. ഇതോടെ മൊ റട്ടോറിയം കാലാവധി നീട്ടല്‍ നടപടികള്‍ വൈകുമെന്നുറപ്പായി. തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം ആവശ്യപ്പെട്ടകാര്യം സംസ്ഥാന സര്‍ക്കാറിനെ അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടികാറാം മീണ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
വിശദീകരണം ആവശ്യപ്പെട്ട് ടികാറാം മീണ ഒരിക്കല്‍ തിരിച്ചയച്ച അപേക്ഷയാണ് ഇപ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് തിരിച്ചയച്ചത്. ചില വിശദാംശങ്ങൾ ചോദിച്ചാണ് മടക്കിയയച്ചിട്ടുള്ളത്. എന്താണ് വിശദീകരണം ചോദിച്ചിട്ടുള്ളതെന്ന് താൻ പറയുന്നത് ശരിയല്ലെന്നും മീണ പറഞ്ഞു.
2018 ഒക്ടോബറില്‍ ഇറക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് എല്ലാ വായ്പകളിലുമുള്ള ജപ്തി നടപടികള്‍ക്ക് അടുത്ത ഒക്ടോബര്‍ 11വരെ മൊറട്ടോറിയം നിലവിലുണ്ട്. അതിനിടെ പുതിയ കാലാവധി നീട്ടല്‍ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന സംശയവും കമീഷനുണ്ട്. കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാത്തത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.