Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകര്‍ഷക മാര്‍ച്ചും...

കര്‍ഷക മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും

text_fields
bookmark_border
Rashtriya Kisan Mahasangh
cancel

തി​രു​വ​ന​ന്ത​പു​രം: ക​ര്‍ഷ​ക​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ദേ​ശീ​യ ഐ​ക്യ​വേ​ദി​യാ​യ രാ​ഷ്​​ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ത​ല​സ്ഥാ​ന​ത്ത്​ ക​ര്‍ഷ​ക​ർ സെ​ക്ര​േ​ട്ട​റി​യ​റ്റ് മാ​ര്‍ച്ചും നി​യ​മ​ലം​ഘ​ന പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. വ​ന്യ​ജീ​വി​ശ​ല്യ​ത്തി​ല്‍നി​ന്ന് ക​ര്‍ഷ​ക​രെ ര​ക്ഷി​ക്കു​ക, ജ​പ്തി ന​ട​പ​ടി​ക​ളി​ല്‍നി​ന്ന് പി​ന്മാ​റു​ക, ക​ര്‍ഷ​ക​െൻറ ഭൂ​മി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക, പ​രി​സ്ഥി​തി അ​ന്തി​മ​വി​ജ്ഞാ​പ​ന​ത്തി​ല്‍ ക​ര്‍ഷ​ക​രു​ടെ​യും കൃ​ഷി​ഭൂ​മി​യു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് രാ​ഷ്​​ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് ക​ര്‍ഷ​ക മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി വി​വി​ധ സ്വ​ത​ന്ത്ര ക​ര്‍ഷ​ക​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത​മാ​യി നൂ​റ്​ ക​ണ​ക്കി​ന്​ ക​ര്‍ഷ​ക​രാ​ണ് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ലേ​ക്കെ​ത്തി​യ​ത്.

രാ​ഷ്​​ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് ദേ​ശീ​യ കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​വി. ബി​ജു സെ​ക്ര​േ​ട്ട​റി​യ​റ്റ് മാ​ര്‍ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍ഷ​ക​ര്‍ അ​ഭി​മാ​ന​ബോ​ധം വീ​ണ്ടെ​ടു​ത്ത് സം​ഘ​ടി​ച്ച്​ നീ​ങ്ങി​യ​താ​ണ് ഡ​ല്‍ഹി ക​ര്‍ഷ​ക​സ​മ​ര​ത്തി​െൻറ വി​ജ​യ​മെ​ന്നും ഭി​ന്നി​ച്ചു​നി​ല്‍ക്കാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടി​യാ​ല്‍ മാ​ത്ര​മേ ക​ര്‍ഷ​ക​ര്‍ക്ക് നി​ല​നി​ൽ​പു​ള്ളൂ​വെ​ന്നും ബി​ജു പ​റ​ഞ്ഞു.

മ​ഹാ​സം​ഘ് സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ ഷെ​വ​ലി​യാ​ര്‍ അ​ഡ്വ.​വി.​സി. സെ​ബാ​സ്​​റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ണ്‍വീ​ന​ര്‍ ജോ​യി ക​ണ്ണ​ഞ്ചി​റ നി​യ​മ​ലം​ഘ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി. വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ല്‍ സം​ര​ക്ഷി​ക്കേ​ണ്ട​ത് വ​നം​വ​കു​പ്പി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ക​ര്‍ഷ​ക​ര്‍ സ്വ​ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ സ്വ​ന്തം കൃ​ഷി​ഭൂ​മി​യി​ലെ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​നെ നി​യ​മ​ന​പ​ടി​ക​ള്‍ക്കൊ​ണ്ട് നേ​രി​ട്ടാ​ല്‍ സം​ഘ​ടി​ച്ച് എ​തി​ര്‍ക്കു​മെ​ന്ന് ജോ​യി ക​ണ്ണ​ഞ്ചി​റ പ​റ​ഞ്ഞു.

ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഡ്വ. ബി​നോ​യ് തോ​മ​സ്, സൗ​ത്ത് ഇ​ന്ത്യ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ പി.​ടി ജോ​ണ്‍, സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍മാ​ന്‍ ഡി​ജോ കാ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 2022 ജ​നു​വ​രി​യി​ൽ കോ​ഴി​ക്കോ​ട്​ വി​പു​ല​മാ​യ ക​ര്‍ഷ​ക​സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers marchRashtriya Kisan Mahasangh
News Summary - Farmers' march and declaration of violation
Next Story