മരിച്ചവർക്ക് കർഷക പെൻഷൻ: നടപടിക്ക് ഉത്തരവ്
text_fieldsതിരുവനന്തപുരം: വിവാദമായ കർഷക പെൻഷൻ വിതരണത്തിൽ നടപടിക്ക് കൃഷിവകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കറുടെ ഉത്തരവ്. തൃശൂർ ജില്ല ധനകാര്യപരിശോധനവിഭാഗം പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര്യാലയത്തിലും വിവിധ കൃഷിഭവനുകളിലും നടത്തിയ പരിശോധനയിൽ ക്രമവിരുദ്ധമായി പെൻഷൻ വിതരണം ചെയ്തെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. 60 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് ആർക്കെങ്കിലും പെൻഷൻ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ തുകയുടെ 18 ശതമാനം പലിശ സഹിതം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചു.
* ചെറുകിട നാമമാത്ര കർഷകരിൽനിന്ന് ഈടാക്കിയ മെംബർഷിപ്, രജിസ്ട്രേഷൻ ഫീസിെൻറ വരവ്, ഒടുക്കൽ, വിനിയോഗം, മരണശേഷവും പെൻഷൻ തുക അനുവദിച്ചുനൽകിയത് എന്നിവ കൃഷിവകുപ്പ് സ്പെഷൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തി കൃഷി ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം
* ജില്ല ധനകാര്യ പരിശോധനവിഭാഗം എടത്തുരുത്തി, മാടക്കത്തറ കൃഷിഭവനുകളിൽ നടത്തിയ പരിശോധനകളിൽ, ഗുണഭോക്താക്കൾ മരിച്ച ശേഷവും പെൻഷൻ വിതരണം നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ അനന്തരാവകാശികൾനിന്ന് തിരിച്ചുപിടിക്കാനും വാർഷിക മസ്റ്ററിങ്ങിന് ശേഷവും പെൻഷൻ നൽകിയ കേസുകളിൽ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും നടപടി സ്വീകരിക്കണം
* 2012 ഫെബ്രുവരി 13 നോ അതിനുമുമ്പോ 60 വയസ്സ് പൂർത്തിയാക്കിയ കർഷകർക്ക് ജൂൺ 15 നോ അതിനുമുമ്പോ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉത്തരവ് തീയതി അടിസ്ഥാനമാക്കി മുൻകാല പ്രാബല്യത്തിൽ കർഷക പെൻഷൻ നൽകാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.