കേരളം വീണ്ടും കർഷക ആത്മഹത്യയിലേക്ക്
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിൽ നട്ടംതിരിഞ്ഞ കർഷകർക്ക് കടാശ്വാസം ഉൾപ്പെടെയ ുള്ള സർക്കാർ പ്രഖ്യാപനങ്ങളുടെ താളം തെറ്റിയതോടെ സംസ്ഥാനം കർഷക ആത്മഹത്യയിലേക്ക്. കാർഷികവായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകൾ ജപ്തിനോട്ടീസ് നൽകുന്ന താണ് കർഷകരെ വഴിമുട്ടിക്കുന്നത്. സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ ഇല്ലാതാക്കി എന്നതാ യിരുന്നു ആദ്യ രണ്ടുവർഷം എൽ.ഡി.എഫ് സർക്കാറിെൻറ അവകാശവാദം. എന്നാൽ, സർക്കാർ 1000 ദിവ സം തികക്കുമ്പോൾ കർഷക ആത്മഹത്യ തുടർക്കഥയാവുകയാണ്. ഇടുക്കി, വയനാട്, കണ്ണൂർ തുടങ് ങിയ ജില്ലകളിലാണ് കർഷകർ ആത്മഹത്യ ചെയ്തത്.
അഞ്ചുമാസത്തിനകം ഇടുക്കിയിൽ ഏഴും വ യനാട്ടിൽ ആറും കണ്ണൂരിൽ ഒരു കർഷകനും ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. കർഷകരുടെ ഉപജ ീവനമാർഗങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. കാർഷികമേഖല പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞപ്പോഴാണ് കർഷകർ ദുരിതക്കയത്തിലായത്. വെള്ളപ്പൊക്കത്തിൽ 5.91 ലക്ഷം ഏക്കറിലെ കൃഷി നശിച്ച് 18,545 കോടി നഷ്ടമുണ്ടായി. കൂടുതൽ നാശം സുഗന്ധവ്യഞ്ജന വിളക്കാണ്; 9753 കോടി. കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാൻ 3.05 ലക്ഷം കർഷകരാണ് അപേക്ഷ നൽകിയത്.
പ്രളയബാധിതപ്രദേശങ്ങളിലെ സഹകരണ ബാങ്കുകളിൽനിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളിൽനിന്നും എടുത്ത കാർഷികവായ്പകൾക്ക് 2018 ജൂലൈ 31 മുതൽ ഒരു വർഷത്തേക്ക് െമാറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രളയ ശേഷവും ബാങ്കുകൾ ജപ്തി നടപടി സ്വീകരിച്ചതായി സർക്കാറിന് പരാതി ലഭിച്ചു.
ബാങ്കേഴ്സ് സമിതി യോഗംകൂടി കാർഷികവായ്പകൾക്ക് മൊറട്ടോറിയം, പുനഃക്രമീകരണം തുടങ്ങിയവ സംബന്ധിച്ച നിർേദശങ്ങൾ നൽകി. കടാശ്വാസ കമീഷനുമായി ബന്ധപ്പെട്ട് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 28 വരെ ദീർഘിപ്പിച്ചു. ഇതൊന്നും ആശ്വാസമായില്ലെന്നാണ് ആത്മഹത്യകൾ നൽകുന്ന സൂചന.
ഇടുക്കിയിൽ രണ്ട് മാസത്തിനകം ജീവനൊടുക്കിയത് ആറുപേർ
സ്വന്തം ലേഖകൻ
തൊടുപുഴ: കടക്കെണിയിലും ഉപജീവനം അടഞ്ഞും ഇടുക്കിയിൽ 60 ദിവസത്തിനിടെ ആത്മഹത്യയിൽ അഭയം തേടിയത് ആറുപേരാണ്. എന്നാൽ, ഇൗ മരണങ്ങൾ കർഷക ആത്മഹത്യയുടെ പരിധിയിൽ വരുമോ എന്ന കാര്യം പരിശോധിച്ചു കഴിഞ്ഞിട്ടില്ല സർക്കാർ. ഇക്കാര്യം പഠിക്കുകയാണെന്ന് 12 ദിവസം മുമ്പാണ് കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതുവരെ റിപ്പോർട്ടായിട്ടില്ല.
സംസ്ഥാനത്ത് കൂടുതൽ പേരെ പ്രളയം വിഴുങ്ങുകയും കൃഷിയിടങ്ങളിൽ പ്രകൃതി താണ്ഡവമാടുകയും ചെയ്ത ഇടുക്കിയിൽ കർഷകർ ആത്മഹത്യയിൽ അഭയം തേടുേമ്പാഴാണ് ഇൗ മരണങ്ങൾ കർഷക ആത്മഹത്യയുടെ ഗണത്തിൽ വരുമോ എന്ന അന്വേഷണം നീളുന്നത്. സർക്കാർ പുറപ്പെടുവിച്ച മൊറേട്ടാറിയത്തിനു വിരുദ്ധമായി ജപ്തി ഉൾപ്പെടെ നടപടിയിലേക്ക് നീങ്ങുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ച ശേഷവും ഒരാൾ ഇടുക്കിയിൽ ജീവനൊടുക്കി. കടക്കെണിയിലായ കർഷകരാണ് മരിച്ചവരെല്ലാം.
ഉപജീവനമാർഗം പ്രളയം മൂലം വഴിമുട്ടിയവരുമുണ്ട് മരിച്ചവരുടെ കൂട്ടത്തിൽ. വെള്ളത്തൂവലിൽ ഒരു കർഷകൻ ധനസഹായം കിട്ടാതായതോടെ ‘വൃക്ക വിൽപന’ക്ക് എന്ന ബോർഡ് വെച്ച് പ്രതിഷേധിച്ചിരുന്നു. വാടക നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനെ തുടർന്ന് പ്രളയത്തിൽപെട്ട് അഭയ കേന്ദ്രങ്ങളിൽ കഴിയുന്ന അഞ്ച് കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം തെരുവിൽ സമരമിരിക്കേണ്ടി വന്നു. ഇടുക്കിയിൽ മഹാപ്രളയം കൊണ്ടുപോയത് 59 േപരുെട ജീവനാണ്. ജില്ലയിൽ 11,579 ഹെക്ടർ കൃഷിഭൂമി ഒലിച്ചുപോയി. 1992 വീടുകൾ പൂർണമായും 7200 എണ്ണം ഭാഗികമായും തകർന്നു.
സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളിലാകെ 6,70,000 പേർക്ക് 10,000 രൂപ വീതം ലഭ്യമാക്കിയപ്പോൾ ജില്ലയിൽ 3800 പേർക്ക് മാത്രമാണ് ഇൗ തുക കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.