‘ഞങ്ങളെ വെടിവെച്ച് കൊല്ലൂ, മൃഗങ്ങൾ വാഴട്ടെ’ -കൊല്ലപ്പെട്ട എബ്രഹാമിെൻറ സഹോദരൻ
text_fieldsകോഴിക്കോട്: ‘ഞങ്ങളെ വെടിവെച്ച് കൊല്ലൂ, മൃഗങ്ങൾ വാഴട്ടെ. മറ്റൊരു മനുഷ്യനും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്. ഇവിടെ മനുഷ്യെൻറ ജീവന് വിലയില്ലാത്ത അവസ്ഥയാണുളളത്... കാട്ടുപോത്തിെൻറ ആക്രമത്തിൽ കൊല്ലപ്പെട്ട എബ്രഹാമിെൻറ സഹോദരൻ ജോണി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഒന്നോ രണ്ടോ കാട്ടു പോത്തല്ല ഇവിടെയുളളത്. കൂട്ടത്തോടെ ജനവാസ മേഖലയിൽ വിലസുകയാണവ.
മനുഷ്യനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാറിനു കഴിയുന്നില്ല. വല്ലാത്ത വിഷമമുണ്ട്. ഒരു മനുഷ്യനെന്ന രീതിയിൽ വല്ലാത്ത വിഷമുണ്ട്. സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ഞങ്ങളെ കൊല്ലട്ടെ. മറുപടി പറയേണ്ടവർ മിണ്ടുന്നില്ലെന്നും ജോണി പറഞ്ഞു. കക്കയം അങ്ങാടിയിൽപോലും കാട്ടുപോത്ത് എത്തുന്നുണ്ട്. ഇൗ ഭീതിയിൽ ജീവിക്കാൻ കഴിയില്ല. ഏട്ടനുണ്ടായ അനുഭവം ഇനിയൊരാൾക്കും ഉണ്ടാവരുതെന്നും ജോണി പറഞ്ഞു.
കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ കുടുംബം പ്രതിഷേധത്തിലാണുള്ളത്. ഇതോടെ, എബ്രഹാമിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ മുടങ്ങിയിരിക്കുകയാണ്. മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്, ഇത് അനുവദിക്കാൻ സാധിക്കില്ല, ആവശ്യമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടക്കണം, ഇപ്പോള്‍ ആക്രമണം അഴിച്ചുവിട്ട കാട്ടുപോത്തിനെ പിടിക്കുക, വന്യമൃഗശല്യം തടയുന്നതിന് ഫെൻസിംഗ്, നഷ്ടപരിഹാരം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് എബ്രഹാമിന്‍റെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇൻക്വസ്റ്റ് നടപടികള്‍ക്കോ മറ്റോ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് കുടുംബം. എബ്രഹാമിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ കൂരാച്ചുണ്ടില്‍ ഇന്ന് ഹര്‍ത്താലാചരിക്കുകയാണ്. ഇതിനിടെ, കാട്ടുപോത്തിനെ മയക്കുവെടി വെക്കാനായി ദൗത്യസംഘം കക്കയത്തേക്ക് തിരിച്ചിരിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.