ഫാറൂഖ് കോളജിന്‍റെ എറണാകുളത്തെ ഭൂമി തിരിച്ചു പിടിക്കാൻ വഖഫ് ബോർഡ് തീരുമാനം
text_fieldsകോഴിക്കോട്: ഫാറൂഖ് കോളജിെൻറ എറണാകുളത്തെ അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന വഖഫ് ബോർഡ് തീരുമാനം. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിലെ ആധാരപ്രകാരം കുഴപ്പള്ളി വില്ലേജിലുള്ള 404.78 ഏക്കർ ഭൂമിയാണ് തിരിച്ചുപിടിക്കുക. ഇതിെൻറ നടപടികൾ തുടങ്ങാൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ ചുമതലപ്പെടുത്തി.
എം.എസ്. നസീർ ഭട്ട്, എം.എസ്. സുബൈദ ഭായ്, ഇർഷാദ് സേട്ട് എന്നിവർ നൽകിയ പരാതിയിലാണ് ബോർഡ് തീരുമാനം. ബോർഡ് യോഗത്തിൽ ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്ന, അഡീഷനൽ ലോ സെക്രട്ടറി ശ്രീമതി, എ. സജീത, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബി.എം. ജമാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.