അനീതി പടരുേമ്പാൾ എങ്ങനെ ബെഞ്ചുകളിലിരിക്കും; പൗരത്വ ബില്ലിൽ ഫാറൂഖ് കോളജിൽ പ്രതിഷേധം
text_fieldsഫറോക്ക്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഫാറൂഖ് കോളജ് വിദ്യാർഥികൾ നടത്തിയ ലോങ്മാർച്ചിൽ പ്രതിഷേധം ഇരമ്പി. ആസാദി മുദ്രാവാക്യങ്ങളാൽ മുഖരിതമായ മാർച്ച് കേന്ദ്രസർക്കാറിെൻറ മുസ്ലിം വിരുദ്ധ നടപടികൾക്കുള്ള കനത്ത താക്കീതായി.
ഫാറൂഖ് കോളജ് രാജാ ഗേറ്റിന് സമീപം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ച് തുടങ്ങിയ ലോങ് മാർച്ച് നാല് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഫറോക്ക് ചുങ്കത്ത് സമാപിച്ചു. എം.എസ്.എഫ്, എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി എന്നീ വിദ്യാർഥി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച മാർച്ചിൽ കാമ്പസിലെ മുഴുവൻ വിദ്യാർഥികളും അണിനിരന്നു. പൗരത്വ ഭേദഗതി ബിൽ വിദ്യാർഥികൾ കത്തിച്ചെറിഞ്ഞു.
ചുങ്കത്ത് നടന്ന പ്രതിഷേധയോഗത്തിൽ യൂനിയൻ ചെയർമാൻ അസിം ദിൽഷാദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അദിനാൻ അലി സ്വാഗതം പറഞ്ഞു. രാജാ ഹമീദ് (എം.എസ്.എഫ്), വഷിം (കെ.എസ്.യു), അശ്വിൻ (എസ്.എഫ്.ഐ), ഫൈറൂസ് (ഫ്രറ്റേണിറ്റി) എന്നിവർ സംസാരിച്ചു.
മാർച്ചിന് അധ്യാപകരും ജീവനക്കാരും അഭിവാദ്യങ്ങളർപ്പിച്ചു. അധ്യാപകരായ കമറുദ്ദീൻ പരപ്പിൽ, ഡോ. സി. ഹബീബ്, ഡോ. ടി. അബ്ദുൽ മജീദ്, ഡോ. യൂനുസ് സലീം, ഡോ. ഇ.കെ. സാജിദ്, ഡോ. പി.എ. ശുഭ, അനധ്യാപകരായ കെ.പി. നജീബ്, പി. അൻവർ, അസീം ദിൽഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.