അധ്യാപകനെതിരായ കേസ്; പരാതിക്കാരിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു
text_fieldsകൊടുവള്ളി: വിദ്യാർഥിനികളെ അപമാനിച്ച് പ്രസംഗിച്ചെന്ന പേരിൽ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ പരാതി നൽകിയ കോളജ് വിദ്യാർഥിനിയിൽനിന്നും പൊലീസ് മൊഴിയെടുത്തു. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലേക്ക് ശനിയാഴ്ച വിദ്യാർഥിനിയെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പിതാവിനും സഹപാഠികളായ വിദ്യാർഥികൾക്കും ഒപ്പമാണ് അവർ സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാറൂഖ് കോളജ് വിദ്യാർഥിനി ഇ-മെയിൽ വഴി കൊടുവള്ളി പൊലീസിൽ പരാതിനൽകിയത്.
മുജാഹിദ് വിസ്ഡം വിഭാഗം ഐ.എസ്.എം നരിക്കുനി മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഏപ്രിൽ 18ന് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലുള്ള മദ്റസയിൽ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാർഥിനികളുടെ വസ്ത്രധാരണരീതിയെ സംബന്ധിച്ച് വിവാദ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ചാണ് വിദ്യാർഥിനി പരാതിനൽകിയത്. ഇതുപ്രകാരം കൊടുവള്ളി പൊലീസ് സെക്ഷൻ 354, ഐ.പി.സി 509 വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.