കലോത്സവ നഗരിയിൽ സംഘർഷം; ഫാറൂഖ് കോളജ് പ്രിൻസിപ്പലിൻെറ കാറിൻെറ ചില്ല് തകർത്തു
text_fieldsകോഴിക്കോട്: ഇൻറർസോൺ കലോത്സവത്തിെൻറ സമാപനദിവസം വിദ്യാർഥി സംഘർഷം. അക്രമികൾ ഫാറൂഖ് കോളജ് പ്രിൻസിപ്പലിെൻറ കാറിെൻറ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. ഫാറൂഖ് കോളജിലെ എം.എസ്.എഫ് പ്രവർത്തകരായ വിദ്യാർഥികൾക്ക് മർദനമേറ്റു. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഘാടകരായ എസ്.എഫ്്.െഎ പ്രവർത്തകരാണ് അക്രമത്തിനുപിന്നിലെന്ന് മർദനമേറ്റവർ ആരോപിച്ചു.കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് ആയ സ്വാഹിബ്, എം.എസ്.എഫ് ജില്ല ഭാരവാഹിയായ നിയാസ്, ഫാറൂഖ് കോളജ് ഫൈൻ ആർട്സ് സെക്രട്ടറി ആദിൽ ജഹാൻ, ഷഹീൻ അബ്ദുല്ല എന്നിവർക്കാണ് മർദനമേറ്റത്. നിയാസ്, സ്വാഹിബ് എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് മിമിക്രിയിൽ പങ്കെടുക്കാനിരുന്ന ആദിലിനെ കുറെപേർ സംഘംചേർന്ന് മർദിച്ചതോടെയാണ് സംഭവങ്ങളുെട തുടക്കം. മത്സരത്തിൽ പങ്കെടുത്തതിനുശേഷം മാറിനിന്ന ഇവനെ പത്തോളം വരുന്ന സംഘം വീണ്ടും അടിക്കുകയായിരുന്നു. നാലരക്ക് പ്രധാനവേദിക്കുസമീപം നിയാസിനെ കുറെപേർ ചേർന്ന് അടിച്ചുപരിക്കേൽപിച്ചു.
മുഖം പൊട്ടി ചോരവാർന്ന നിയാസിനെ ഉടൻ പൊലീസ് വന്ന് ഗേറ്റിനുസമീപത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒപ്പം ചേർന്ന സ്വാഹിബിനെയും നിയാസിനെയും പൊലീസ് കണ്ടുനിൽക്കെ വീണ്ടും അക്രമികൾ മർദിച്ചു. ഒന്നും ചെയ്യാതെ നിഷ്ക്രിയരായി നിൽക്കുകയായിരുന്നു പൊലീസെന്ന് ദൃക്സാക്ഷികളായ എം.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു. പിന്നീട് ഇവരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച ഉംറ തീർഥാടനത്തിനായി പോവാനുള്ള ആദിലിനെ സുരക്ഷിതമായി സംഭവസ്ഥലത്തുനിന്ന് മാറ്റാനായാണ് പ്രിൻസിപ്പലിെൻറ ഔദ്യോഗിക കാറിൽ കൊണ്ടുപോയത്. അതിനിടയിൽ മുഖം മറച്ച ഒരു സംഘം വന്ന് റോഡിൽ കാർ തടഞ്ഞ് മർദിക്കുകയായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും കിട്ടിയില്ലെന്നും എം.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു. കാറിെൻറ ചില്ല് തകർത്ത സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികൾ നടക്കാവ് പൊലീസിൽ പരാതിനൽകി. നടക്കാവ് സി.ഐ ടി.കെ. അഷ്റഫ്, വെള്ളയിൽ എസ്.ഐ ഹരീഷ് എന്നിവർ സംഭവസ്ഥലത്തെത്തി. വടകരയിൽ നടന്ന ബി സോൺ കലോത്സവത്തിനിടെ ഫാറൂഖ് കോളജും സെൻറ് ജോസഫ്സ് ദേവഗിരി കോളജും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.