ഫസൽ വധം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ കേസ് ഡയറി ഹാജരാക്കാൻ സി.ബി.െഎക്ക് ഹൈകോടതി നിർദേശം. കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുവെന്ന സി.ബി.െഎയുടെ വിശദീകരണത്തെ തുടർന്നാണ് കോടതി കേസ് ഡയറി ആവശ്യപ്പെട്ടത്. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന ആർ.എസ്.എസ് പ്രവര്ത്തകൻ കുപ്പി സുബീഷിെൻറ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് സി.ബി.ഐ തുടരന്വേഷണം നടത്തണമെന്ന ഫസലിെൻറ സഹോദരന് അബ്ദുല്സത്താറിെൻറ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചയാണ് ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപം വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ കാരായി രാജന് അടക്കമുള്ള സി.പി.എം പ്രവര്‍ത്തകരെയാണ് സി.ബി.ഐ പ്രതി ചേർത്തിട്ടുള്ളത്.
എന്നാൽ, കൊലക്കു പിന്നില്‍ തങ്ങളാണെന്ന് ആർ.എസ്.എസ് പ്രവര്‍ത്തകനായ സുബീഷ് മൊഴി നല്‍കിയിരുന്നതായാണ് സത്താറിെൻറ ഹരജിയിൽ പറയുന്നത്. ഹരജിക്കാരെൻറ ആവശ്യത്തിൽ അന്വേഷണം നടത്തേണ്ടതാണെന്ന നിലപാടാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.