ഫസൽ വധം: ആർ.എസ്.എസ് ബന്ധത്തിന് തെളിവുണ്ട് –ഡിവൈ.എസ്.പി സദാനന്ദൻ
text_fieldsകണ്ണൂർ: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ സി.പി.എം അല്ലെന്നും ആർ.എസ്.എസ് പങ്കിന് ശാസ്ത്രീയതെളിവുകളുണ്ടെന്നും ഡിവൈ.എസ്.പി പി.പി. സദാനന്ദൻ. പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫസലിനെ കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന ആര്.എസ്.എസ് പ്രവര്ത്തകൻ ചെമ്പ്ര സ്വദേശി സുബീഷിെൻറ വെളിപ്പെടുത്തൽ രേഖപ്പെടുത്തിയത് ഡിവൈ.എസ്.പി സദാനന്ദെൻറ നേതൃത്വത്തിലാണ്. സുബീഷിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്ന ഹരജി സി.ബി.െഎ കോടതി ഇൗയിടെ തള്ളിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് സി.പി.എം വാദം ശരിവെച്ച് ഡിവൈ.എസ്.പി രംഗത്തുവന്നത്.
തങ്ങൾ പറഞ്ഞതുതന്നെയാണ് സത്യമെന്ന് ഇന്നല്ലെങ്കിൽ നാളെ ബോധ്യപ്പെടുമെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി. കേസിൽ നിലവിലുള്ള പ്രതികളല്ല അത് ചെയ്തതെന്ന് ഹൈകോടതിയിലെ ജഡ്ജിതന്നെ പറഞ്ഞിട്ടുണ്ട്. വളരെ മോശം ഭൂതകാലമുള്ള മൂന്നു വ്യക്തികളെ പിടികൂടി പ്രതിയാക്കാൻ പൊലീസിന് സാധിച്ചു. അവരെ അറസ്റ്റ് ചെയ്യാൻപോയിട്ട്, സ്പർശിക്കാൻ പോലുമുള്ള തെളിവ് ഫയലുകളിൽ കണ്ടെത്താനായില്ലെന്നാണ് ഹൈകോടതി പറഞ്ഞത്.
സംഭവം നടന്ന് ഒരു വർഷത്തിനുശേഷം ഒരു തിയറ്ററിെൻറ കോമ്പൗണ്ടിൽനിന്ന് കുെറ ആയുധങ്ങൾ പിടിച്ചെടുത്ത് അത് പ്രതിയുടെ കുറ്റസമ്മതമൊഴിപ്രകാരം കണ്ടെടുത്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻമാത്രം പോഴന്മാരല്ല തങ്ങളെന്നും ഹൈകോടതി പറഞ്ഞിട്ടുണ്ട്. ആയുധം കണ്ടെടുത്തത് വ്യാജമാണെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ വക്കീലും അന്ന് കോടതിയിൽ പറഞ്ഞിരുന്നു. ഇപ്പോഴത്തെ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ച സാക്ഷിമൊഴികളെല്ലാംതന്നെ കൊല്ലപ്പെട്ടയാളുടെ രാഷ്ട്രീയസംഘടനയിൽ പെട്ടയാളുകൾ സ്വമേധയാ വന്ന് നൽകിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പിതന്നെ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അത്തരം സാക്ഷിമൊഴി വിശ്വാസയോഗ്യമല്ല.
കുറ്റസമ്മതമൊഴി പൊലീസ് മർദിച്ച് പറയിച്ചതാണ് എന്നാണ് പറയുന്നത്. മർദിക്കണമെങ്കിൽ അയാളുടെ അടുത്ത് എത്തണമല്ലോ. തങ്ങളുടെയും അയാളുടെയും ഫോൺ രേഖകൾ പരിശോധിച്ചുനോക്കുക. രണ്ടുപേരും ഒരേ ലൊക്കേഷനിൽ ഉണ്ടായിരുന്നത് എപ്പോഴാണ് എന്ന് അങ്ങനെ കണ്ടെത്താമല്ലോ. വിഡിയോ പരിശോധിച്ചു നോക്കൂ. ഇതിൽ ഒരു മർദനവുമില്ല, ഭീഷണിയുമില്ല. വളരെ സ്വാഭാവികമായ അന്തരീക്ഷത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദിച്ചപ്പോൾ പറഞ്ഞതാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാകും. തൂക്കുകയർ വിധിക്കാനുള്ള തെളിവുകളുണ്ട്. ഇത് പറയാതിരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ചില രാഷ്ട്രീയപാർട്ടികൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലവിളി നടത്തുകയാണെന്നും ഡിവൈ.എസ്.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.