ഫസൽ വധക്കേസ്: വിധി സ്വാഗതം ചെയ്ത് സഹോദരിയും ഭാര്യയും; അപ്പീൽ നൽകുമെന്ന് സഹോദരൻ
text_fieldsകണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിൽ പുനരന്വേഷണം വേണമെന്ന ഹരജി സി.ബി.െഎ കോടതി തള്ളിയത് സത്യത്തിെൻറ വിജയമാണെന്നും കേസ് അട്ടിമറിക്കാനുള്ള സി.പി.എം ശ്രമം പൊളിഞ്ഞെന്നും ഫസലിെൻറ സഹോദരി റംല, ഭാര്യ മറിയം എന്നിവർ പ്രതികരിച്ചു. അതേസമയം, പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും ഫസൽ വധക്കേസിലെ സത്യം കണ്ടെത്തി യഥാർഥപ്രതികളെ പിടികൂടാൻ ഏതറ്റംവരെയും പോകുമെന്നും ഫസലിെൻറ സഹോദരൻ അബ്ദുറഹ്മാൻ പറഞ്ഞു.
ഫസലിനെ കൊന്നത് സി.പി.എമ്മുകാർ തന്നെയാണെന്ന് ഉറപ്പുണ്ടെന്ന് മറിയം പറഞ്ഞു. തങ്ങൾ പറഞ്ഞത് ഇപ്പോൾ സി.ബി.െഎ കോടതിയും അംഗീകരിച്ചിരിക്കുന്നു. കോടതിയോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു. സി.ബി.െഎ അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കളായ കാരായിമാരെ രക്ഷിക്കാൻവേണ്ടിയാണ് സഹോദരങ്ങളായ അബ്ദുൽ സത്താറും അബ്ദുറഹ്മാനും ശ്രമിക്കുന്നതെന്നും റംല പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിച്ചില്ലെങ്കിൽ അബ്ദുറഹ്മാനെ നുണപരിശോധനക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും റംല പറഞ്ഞു.
അതേസമയം, ആരെയും രക്ഷിക്കാൻവേണ്ടിയല്ല പുനരന്വേഷണം ആവശ്യപ്പെടുന്നതെന്ന് അബ്ദുറഹ്മാൻ വ്യക്തമാക്കി. ഫസൽ തെൻറയും സഹോദരനാണ്. നല്ലവനായ അവനെ കൊന്ന യഥാർഥപ്രതികളാണ് ശിക്ഷിക്കപ്പെടേണ്ടത്. താനുൾപ്പെട്ട നാലംഗ ആർ.എസ്.എസ് സംഘമാണ് കൊല നടത്തിയതെന്ന് സുബീഷ് നടത്തിയ കുറ്റസമ്മതം അന്വേഷിക്കണമെന്ന് മാത്രമാണ് താൻ പറയുന്നത്.
സുബീഷിെൻറ കുറ്റസമ്മതമൊഴിയുടെ വിഡിയോയും ആർ.എസ്.എസ് നേതാക്കളുമായുള്ള ഫോൺ സംഭാഷണവും കേൾക്കുേമ്പാൾ കൊലപാതകത്തിൽ അയാൾക്ക് ബന്ധമുണ്ടെന്നുതന്നെയാണ് തോന്നുന്നത്. അക്കാര്യം അന്വേഷിക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. സി.പി.എമ്മിെൻറ ഭീഷണിയോ പ്രലോഭനമോ തനിക്കില്ലെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.