ഫസൽ വധക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈ.എസ്.പി
text_fieldsെകാച്ചി: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡിവൈ.എസ്.പി. കെ. രാധാകൃഷ്ണൻ. കേസിൽ അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീണ്ടേപ്പാൾ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ട്് തന്നെ നീക്കുകയായിരുന്നുവെന്നാണ് രാധാകൃഷ്ണെൻറ വെളിപ്പെടുത്തൽ. മർദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
സി.പി.എം നേതാക്കളുടെ പങ്കിനെ കുറിച്ച് സൂചന തന്ന് രണ്ടു മാസത്തിനുശേഷമാണ് പഞ്ചസാര ഷിനിലിനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഡ്വ. വൽസരാജ കുറുപ്പിനെ ബ്ലേഡ് മാഫിയ വീട്ടിൽ കയറി വെട്ടിക്കൊന്നതായും രാധാകൃഷ്ണൻ പറഞ്ഞു. കൊലപാതകം നടന്ന 2006 ൽ രാധാകൃഷ്ണൻ കണ്ണൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പിയായിരുന്നു. ഏഴുദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകണമെന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് ആവശ്യപ്പെട്ടത്. ആദ്യത്തെ 10 ദിവസം താനാണ് അന്വേഷിച്ചത്. പത്താമത്തെ ദിവസം രാവിലെ അന്വേഷണ ചുമതലയിൽനിന്ന് നീക്കി.
ഫസലിെൻറ കൊല നടന്ന അന്ന് വൈകീട്ട് സി.പി.എം തലശ്ശേരി ടൗണിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ അന്നത്തെ ഏരിയ സെക്രട്ടറി കാരായി രാജൻ കൊലക്ക് ഉത്തരവാദികളായ നാല് ആർ.എസ്.എസ് പ്രവർത്തകരുടെ പേര് പറഞ്ഞു. അവരെ കസ്റ്റഡിയിൽ എടുത്തെങ്കിലും കേസുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതോടെ വിട്ടു. തുടർന്നാണ് യഥാർഥ പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചത്. കണ്ണൂരിൽ സി.പി.എമ്മിനുവേണ്ടി ഇതിനു മുമ്പ് ഓപറേഷൻസ് നിയന്ത്രിച്ചിരുന്ന ചില വ്യക്തികളിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത്. തുടർന്ന് കൊടി സുനിയെ വിളിച്ച് ചോദ്യം ചെയ്തു. പിറ്റേന്ന് രാവിലെയാണ് അന്വേഷണ ചുമതല നീക്കിയത്. കണ്ണൂർ ടി.ബിയിൽ കോടിയേരി നേരിട്ട് സംസാരിച്ചുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.
സി.പി.എമ്മിന് ബോംബ് നിർമിച്ചു നൽകുന്ന പഞ്ചസാര ഷിനിലും അഡ്വ.വൽസരാജ കുറുപ്പും തനിക്ക് ചില സൂചനകൾ നൽകിയിരുന്നു. വിവരം തന്ന് രണ്ടു മാസത്തിനുശേഷമാണ് ഷിനിലിെൻറ മരണം. വൽസരാജ കുറുപ്പും കൊല്ലപ്പെട്ടു. ഇതിെൻറ യഥാർഥ വശങ്ങളൊന്നും തനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഫസൽ വധക്കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ നാലു പ്രാവശ്യം തന്നെ വിളിച്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
തളിപ്പറമ്പ് ഡിവൈ.എസ്.പി അവധിയിലായിരുന്ന സമയത്ത് ജോലി കഴിഞ്ഞ് മടങ്ങവെ 60 ലധികം വരുന്ന ആളുകൾ എത്തി തന്നെ മർദിച്ച് അവശനാക്കിയെന്ന് രാധാകൃഷ്ണൻ പറഞ്ഞു. യൂനിഫോം വലിച്ചുകീറി നഗ്നനാക്കി മർദിച്ചു. നട്ടെല്ല് ഇടിച്ച് തകർത്തു. ഒന്നര വർഷക്കാലം ചികിത്സയിലായിരുന്നു. പിന്നീട് അനാശാസ്യത്തിൽ ഏർപ്പെെട്ടന്ന് കള്ളക്കേസുണ്ടാക്കി സസ്പെൻഡ് ചെയ്തു. ഹൈകോടതിയിൽനിന്നും സുപ്രീംകോടതിയിൽ നിന്നും ഉത്തരവുകൾ ഉണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിച്ചില്ല. വക്കീൽ നോട്ടീസ് അയച്ചതിനുശേഷമാണ് ജോലിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട് നാർകോട്ടിക് സെൽ എ.സി.പിയായി. 2012 ൽ എസ്.പിയായി. തുടർന്ന് എക്സൈസിൽ അഡീഷനൽ എൻഫോഴ്സ്മെൻറ് കമീഷണറായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു.
ജോലിയിലെ വീഴ്ചകൾ പിടികൂടിയതിനാൽ ഇവിടെയും ശത്രുക്കളുണ്ടായി. ഐ.പി.എസ് ലഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ സസ്പെൻഡ് ചെയ്തു. 102 ദിവസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഒപ്പം ആഭ്യന്തര സെക്രട്ടറിക്കും നിവേദനം നൽകി. പക്ഷേ ഫലമുണ്ടായില്ല. കേരള അഡ്മിനിസ്േട്രറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇത്തരത്തിൽ തന്നെ പീഡിപ്പിക്കാൻ കാരണം ഫസൽ വധക്കേസിൽ സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും പങ്കുണ്ടെന്ന് താൻ സംശയിച്ചതിനെ തുടർന്നാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.