ഫസൽ വധം: മൊഴി നിഷേധിച്ച് സുബീഷ്
text_fieldsകണ്ണൂർ: ഫസൽ വധത്തിൽ പൊലീസിനു നൽകിയ െമാഴി തിരുത്തി ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ്. പൊലീസ് മർദിച്ച് സമ്മതിപ്പിച്ച മൊഴിയാണെന്നും ജീവനിൽ ഭയന്നാണ് പൊലീസ് എഴുതി തയാറാക്കിയ മൊഴി ആവർത്തിച്ചതെന്നും സുബീഷ് മാധ്യമങ്ങളോട് പറഞ്ഞു. ആർ.എസ്.എസ്. നേതാവുമായി കൊലപാതകത്തെ കുറിച്ച് സംസാരിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന ശബ്ദരേഖ തേൻറതല്ല. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരോടും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നും സുബീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊലീസ് ക്രൂരമായി മർദിച്ചു. അവർ തയാറാക്കിയ മൊഴി വായിക്കണമെന്ന് ആവശ്യെപ്പട്ടു. ഇല്ലെങ്കിൽ ജീവിതത്തിെലാരിക്കലും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ലെന്നും കുടംബത്തിന് സമാധാനത്തോെട കഴിയാൻ സാധിക്കില്ലെന്നും ഭീഷണിെപ്പടുത്തി. മൂന്നു ദിവസം തുടർച്ചയായി മർദിച്ചതിനാലാണ് െപാലീസ് പറഞ്ഞ പ്രകാരം മൊഴി നൽകിയത്. മൊഴി ശരിയായില്ലെന്ന് പറഞ്ഞ് പല തവണ ആവർത്തിക്കാനും ആവശ്യെപ്പട്ടു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുബീഷ് പറഞ്ഞു.
ഫസലിനെ തനിക്ക് അറിയില്ല. ഫസൽ വധത്തിെൻറ വാർത്തകൾ വായിച്ചാണ് ഇങ്ങനെ ഒരാളെ കുറിച്ച് താൻ അറിഞ്ഞത്. മോഹനൻ കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് കോടതിയിൽ നിന്നാണ് അറിയുന്നത്. എന്നാൽ, അതിനെ കുറിച്ച് ഒന്നും തന്നോട് ചോദിച്ചിട്ടില്ല. മാത്രമല്ല, ഫസൽ വധം ഏറ്റെടുത്താൽ പണവും ഭാര്യക്ക് ജോലിയും വാഗ്ദാനം ചെയ്തു. ഇത്തരം ഒരു കുറ്റത്തിലും താൻ ഉൾപ്പെട്ടിട്ടില്ല. ഏത് അന്വേഷണം നേരിടാനും തയാറാണെന്നും സുബീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.