ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കേസുകൾ റദ്ദാക്കാൻ എം.സി. കമറുദ്ദീൻ എം.എൽ.എയുടെ ഹരജി
text_fieldsെകാച്ചി: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരായ വഞ്ചനക്കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി. കമറുദ്ദീൻ എം.എൽ.എ ഹൈകോടതിയിൽ ഹരജി നൽകി.
പരാതിയും പൊലീസിെൻറ തുടർനടപടികളും രാഷ്ട്രീയപ്രേരിതമാണെന്നും കുറ്റകൃത്യത്തിൽ താൻ പങ്കാളിയല്ലെന്നുമുള്ള ഹരജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ സർക്കാറിെൻറ വിശദീകരണം തേടി പിന്നീട് പരിഗണിക്കാൻ മാറ്റി.സ്വർണവ്യാപാരത്തിന് 2006 മുതൽ 2008 വരെ നാല് കമ്പനികൾ രജിസ്റ്റർ ചെയ്തതിൽ ഫാഷൻ ഗോൾഡ് ഇൻറർനാഷനൽ ലിമിറ്റഡുമായി (ഫാഷൻ ഗോൾഡ് മഹൽ) ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ എം.എൽ.എ പറയുന്നു.
തനിക്ക് കമ്പനിയിൽ ചെറിയ ഓഹരി മാത്രമാണുള്ളത്. 2016നുശേഷം കമ്പനി നഷ്ടത്തിലായെങ്കിലും '18 വരെ ഡിവിഡൻറ് നൽകി വന്നു. 2019 സെപ്റ്റംബറിൽ അടച്ചുപൂട്ടി.
താൻ എം.എൽ.എയായശേഷം ചില ഡയറക്ടർമാർ രാജിവെച്ചു. പിന്നീട് ചെയർമാൻ എന്ന നിലയിൽ ഡയറക്ടർമാരുടെ യോഗം വിളിച്ച് നിലവിലെ ബാധ്യതകൾ തീർക്കാൻ ശ്രമം നടത്തി. എന്നാൽ, ഇതിനിടെ ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.