Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാഷൻ ഗോൾഡ്​ ജ്വല്ലറി...

ഫാഷൻ ഗോൾഡ്​ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: പ്രതിയുടെ മക്കളുടെ സ്വത്ത്​ കണ്ടുകെട്ടിയത് ഹൈകോടതി​ റദ്ദാക്കി

text_fields
bookmark_border
Fashion Gold Investment Scam
cancel

കൊച്ചി: കാസർകോട് ചെറുവത്തൂർ ഫാഷൻ ഗോൾഡ്​ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയുടെ മക്കളുടെ സ്വത്ത്​ കണ്ടുകെട്ടിയ​ നടപടി ഹൈകോടതി റദ്ദാക്കി. നിയമപരമല്ലെന്ന്​ വിലയിരുത്തിയാണ്​ പ്രധാന പ്രതി ടി.കെ. പൂക്കോയ തങ്ങളുടെ മക്കളായ ഐബിത ബീവി അഞ്ചരപ്പാട്ടിൽ, മുഹമ്മദ് അക്കിബ്​ എന്നിവരുടെ പേരിലുള്ള സ്വത്ത്​ ബഡ്സ് ആക്ട് പ്രകാരം ജില്ല കലക്ടർ കണ്ടുകെട്ടിയ നടപടി​ ജസ്റ്റിസ് സി.എസ്. സുധ റദ്ദാക്കിയത്​.

നിക്ഷേപത്തട്ടിപ്പുമായി ബന്ധമില്ലാത്ത സ്വത്താണ് കണ്ടുകെട്ടിയതെന്നാരോപിച്ച്​ ഇരുവരും നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. പൂക്കോയ തങ്ങൾ 2019 സെപ്റ്റംബറിൽ ഹരജിക്കാരുടെ പേരിലേക്ക്​ മാറ്റിയ മണിയാട്ട് വില്ലേജിലെ 17.29 സെന്റാണ്​ കണ്ടുകെട്ടിയത്. കേസ് നിലനിൽക്കെയാണ് സ്വത്ത് കൈമാറിയതെന്നായിരുന്നു സർക്കാറിന്‍റെ വാദം.

എന്നാൽ, കോടതി നടപടിയിലൂടെയാണ് സ്വത്ത് കണ്ടുകെട്ടേണ്ടതെന്നും അത്​ ഈ കേസിലുണ്ടായില്ലെന്നും കോടതി വിലയിരുത്തി. തുടർന്നാണ്​ നടപടി റദ്ദാക്കിയത്​. എന്നാൽ, നിയമപരമായ നടപടിക്രമങ്ങളിലൂടെ സ്വത്ത്​ കണ്ടുകെട്ടാൻ ജില്ല കലക്ടർക്ക്​ സ്വാതന്ത്ര്യമുണ്ടെന്ന്​ ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtFashion Gold Investment Scam
News Summary - Fashion Gold Jewelry Investment Fraud: The confiscation of the accused children property is cancelled.
Next Story