വേഗ റെയിൽപാത: കേരളം ചീറിപ്പായും
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാത പദ്ധതി സംസ്ഥാനത് തിെൻറ റെയിൽഭൂപടത്തിൽ നിർണായക അടയാളപ്പെടുത്തലാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്താനാകും. കേരള റെയില്‍ ഡെവലപ്മെൻറ് കോര്‍പറേഷനാണ് പാതയുടെ നിര്‍മാണച്ചുമതല. കേരളത്തിെൻറ തെക്കുനിന്ന് വടക്കുവരെ നീളുന്ന പാതയാണെങ്കിലും ആകെ 1200 ഹെക്ടര്‍ മാത്രമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്നത്. ആദ്യഘട്ടത്തില്‍ ട്രെയിന്‍ ഒമ്പത് ബോഗികളുണ്ടാവും. പിന്നീടിത് 12 വരെയാക്കും. ഓരോ 500 മീറ്ററിലും പുതിയ പാതക്കടിയിലൂടെ ക്രോസിങ് സൗകര്യമുണ്ടായിരിക്കും. അറ്റകുറ്റപ്പണിക്കും മറ്റുമായി പാതയ്ക്ക് സമാന്തരമായി റോഡും വിഭാവനം ചെയ്തിട്ടുണ്ട്. ഇതുപക്ഷേ, തുടര്‍ച്ചയായ റോഡാവില്ല. നദികളിലും മറ്റുമായി നിര്‍മിക്കുന്ന പാലങ്ങളില്‍ ഈ റോഡ് ഒഴിവാക്കും.
വായ്പ 34454 കോടി
പാതനിര്‍മാണത്തിനുള്ള ചെലവില്‍ 34454 കോടി രൂപ വായ്പയായിരിക്കും. 7720 കോടി വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കും. ഭൂമി ഏറ്റെടുത്തുനല്‍കുന്നതിനും മറ്റുമായി സംസ്ഥാന സര്‍ക്കാര്‍ 8656 കോടി രൂപ ചെലവിടും. ബാക്കി ചെലവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഇതര വായ്പകളിലൂടെയും മറ്റുമായിരിക്കും. കെ.ആർ.ഡി.സി.എൽ നടത്തിയ ഒരുവര്‍ഷം നീണ്ട പ്രാഥമിക സാധ്യതപഠനത്തില്‍ പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം. റിപ്പോര്‍ട്ട് അംഗീകാരത്തിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കൈമാറും. ഇതിനിടെ കെ.ആർ.ഡി.സി.എൽ വിശദമായ പദ്ധതി റിപ്പോര്‍ട്ട് നവംബറോടെ തയാറാക്കും. സംസ്ഥാന സര്‍ക്കാറിെൻറയും ഇന്ത്യന്‍ റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ.ആർ.ഡി.സി.എൽ തിരുവനന്തപുരം ആസ്ഥാനമായി 2017ലാണ് രൂപവത്കരിച്ചത്.
യാത്ര ചെലവ് കിലോമീറ്റർ 2.75 രൂപ
ഒരു കിലോമീറ്റര്‍ കേരള റെയില്‍ യാത്രക്ക് 2.75 രൂപ ചെലവ് മാത്രമാണ് വേണ്ടിവരുന്നത്. പ്രതിവര്‍ഷ വര്‍ധന 7.5 ശതമാനമായിരിക്കും. തുടക്കത്തില്‍ പ്രതിദിനം 67,740 യാത്രക്കാരുണ്ടായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിദിന യാത്രക്കാര്‍ 2028 ല്‍ 82,266, 2040 ല്‍ 116,681, 2051ല്‍ 147,120 എന്നിങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷ.
അമിതഭാരത്തിൽ
നിലവിലെ പാളങ്ങൾ
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍പാതയില്‍ ഗതാഗതം ഇപ്പോള്‍തന്നെ 115 ശതമാനമാണ്. ഭാവിയില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനോ നിലവിലുള്ള ട്രെയിനുകളുടെ വേഗം കൂട്ടാനോ കഴിയാത്ത സ്ഥിതിയാണ്. ദിനംപ്രതി നിരവധി ജീവനുകള്‍ പൊലിയുന്ന തരത്തില്‍ റോഡ് മാര്‍ഗമുള്ള ഗതാഗതം അതീവദുഷ്കരമായി മാറിയിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനത്തിെൻറ മൊത്തത്തിലുള്ള വികസനം ലക്ഷ്യമാക്കി ‘കേരളം അതിവേഗ റെയില്‍ ഇടനാഴി’ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പാരിസിലെ സിസ്ട്ര എന്ന സ്ഥാപനമാണ് സാധ്യതപഠനം പൂര്‍ത്തിയാക്കിയത്.
ആധുനിക സിഗ്നലിങ്;
ടിക്കറ്റിങ്
ആധുനിക സിഗ്നല്‍ സംവിധാനത്തിനുപുറമെ വിവര വിനിമയം, ടിക്കറ്റിങ്, യാത്രാസൗകര്യം, വൈദ്യുതിവിതരണം തുടങ്ങിയവക്കുള്ള നൂതന സംവിധാനങ്ങള്‍ എന്നിവ കേരള റെയിലിെൻറ പ്രത്യേകതകളാണ്. പാതയിലൂടനീളവും സ്റ്റേഷനുകളടക്കമുള്ള കെട്ടിടങ്ങളിലും വൈദ്യുതി ഉൽപാദിപ്പിക്കാന് സോളാര്‍ പാനലുകള്‍ സജ്ജീകരിക്കും. വൈദ്യുതി ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനം സ്റ്റേഷനുകളില്‍ ലഭ്യമാക്കും. വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സജ്ജീകരണമേര്‍പ്പെടുത്തും.
പ്രകൃതി സൗഹൃദം
പദ്ധതി നൂറുശതമാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.ഐ.എം അഹമ്മദാബാദുമായി ധാരണപത്രം ഒപ്പുവെക്കും. സൗരോര്‍ജവിനിയോഗം പരമാവധി ഉപയോഗിക്കാനും സ്റ്റീലും കോണ്‍ക്രീറ്റും പുനര്‍സംസ്കരിച്ച് ഉപയോഗിക്കാനും നടപടി സ്വീകരിക്കും. നിര്‍മാണത്തിലുണ്ടാകുന്ന പാഴ്വസ്തുക്കളും ഇങ്ങനെ സംസ്കരിക്കും. മലിനീകരണം തീരെയില്ലാത്ത യന്ത്രങ്ങളാണ് കേരള റെയില്‍ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഹരിതചട്ടം പാലിച്ചാവും സ്റ്റേഷനുകളും മറ്റ് കെട്ടിടങ്ങളും നിര്‍മിക്കുന്നത്.
മലിനീകരണത്തിന്
ചുവപ്പ് കൊടി
റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനും അതിവേഗ റെയില്‍പാതക്ക് കഴിയും. 2028ല്‍ കേരളത്തിലുണ്ടാകുമെന്ന് കരുതപ്പെടുന്ന 2,37,663 ടണ്‍ കാര്‍ബണ്‍ മാലിന്യം ഈ പാതയിലൂടെയുള്ള ഗതാഗതം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും. 2051ല്‍ അതിവേഗ പാതക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന കാര്‍ബണ്‍ നിര്‍മാര്‍ജനം 3,81,899 ടണ്‍ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.