Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോമ്പുകാരനായ...

നോമ്പുകാരനായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കർശന നടപടി വേണം: മന്ത്രി സുധാകരൻ

text_fields
bookmark_border
നോമ്പുകാരനായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കർശന നടപടി വേണം: മന്ത്രി സുധാകരൻ
cancel

കായംകുളം: നോമ്പുകാരനായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട ​പൊലീസ്​ ഉ​ദ്യോഗസ്​ഥ​ർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്​ മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു. റേഞ്ച്​ ​െഎ.ജി പി. വിജയനെ ഫോണിൽ വിളിച്ചാണ്​ മന്ത്രി നിർദേശിച്ചത്​. ജില്ല പൊലീസ്​ മേധാവിക്ക്​ സ്​ഥലംമാറ്റാനുള്ള അധികാരമേയുള്ളൂ.

അതുപോരാ. കുറ്റക്കാരായ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​​ ​െചയ്ത്​ അന്വേഷിക്കണം. ഇതുസംബന്ധിച്ച്​ ഡിവൈ.എസ്​.പിയിൽ നിന്ന്​ അടിയന്തരമായി റിപ്പോർട്ട്​ വാങ്ങണം. കുട്ടിക​ളോടുള്ള ക്രൂരതക്ക്​ കുറ്റം ചുമത്തി അകത്തിടേണ്ട നടപടിയാണ്​ ഉദ്യോഗസ്​ഥർ ചെയ്​തതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കായംകുളം ഗവ. ആശുപത്രിയിലെത്തി  പരിക്കേറ്റ അംജദിനെ സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ ഇടപെടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:g sudhakarankayamkulamfasting student attack
News Summary - fasting student attacked in kayamkulam g sudhakaran
Next Story