വധശ്രമക്കേസിൽ ഒളിവിലായിരുന്ന പിതാവും മക്കളും അറസ്റ്റിൽ
text_fieldsഇരവിപുരം: പൊലീസിൽ പരാതി നൽകിയതിന് അയൽവാസിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിക്കുകയും തടസ്സം പിടിക്കാനെത്തിയവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പിതാവിനെയും രണ്ട് മക്കളെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മയ്യനാട് ആക്കോലിൽ കാരിക്കുഴി വയലിൽ ക്ഷേത്രത്തിന് സമീപം പാലേത്ത് വടക്കതിൽ അനിരുദ്ധൻ (49), മക്കളായ അഭിരാജ് (25), അഭിസൂരജ് (25) എന്നിവരാണ് അറസ്റ്റിലായത്. വയലിൽ മാടൻനടയിൽ ഉത്സവം കാണാൻ പോകുകയായിരുന്ന പ്രതികളുടെ അയൽവാസിയായ പാലേത്ത് വടക്കതിൽ വിഷ്ണു(25)വിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളും വിഷ്ണുവിെൻറ വീട്ടുകാരും തമ്മിൽ വഴക്ക് പതിവായതിനെ തുടർന്ന് വിഷ്ണുവിെൻറ കുടുംബം ഇരവിപുരം പൊലീസിൽ പലതവണ പരാതി നൽകിയിരുന്നു.
ഇതിെൻറ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ, അസി.കമീഷണർ അനിൽ കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, ഷെമീർ, രതീഷ്, സുതൻ, ഷാജി, ജയകുമാർ, ദിനേശ്, സി.പി.ഒമാരായ സാബിത്ത്, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.