അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: കോടതിയിൽ ഇരയായ പെൺകുട്ടിയുടെ ഹരജി
text_fieldsകൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച് ആറ്റിങ്ങലിൽ അച്ഛെനയും മകളെയും പിങ്ക് െപാലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം തേടിയും നടപടി ആവശ്യപ്പെട്ടും ഇരയായ പെൺകുട്ടി ഹൈകോടതിയിൽ. പൊലീസ് വാഹനത്തിൽനിന്ന് മൊബൈൽ േഫാൺ എടുത്തതായി ആരോപിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിത തന്നെ കള്ളിയെന്ന് വിളിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
തുല്യമായ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും 50 ലക്ഷം നഷ്ടപരിഹാരം അനുവദിക്കണമെന്നുമാണ് ആവശ്യം.
ആഗസ്റ്റ് 27നാണ് മൊബൈൽ ഫോൺ മോഷ്ടിെച്ചന്ന പേരിൽ പിതാവിനെയും മകളെയും പൊലീസ് നടുറോഡിൽ അപമാനിച്ചത്. തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ ലോറിയിൽ കാർഗോ കൊണ്ടുപോകുന്നത് കാണാൻ മകളുമായി മൂന്നുമുക്ക് ജങ്ഷനിലെത്തിയപ്പോഴാണ് പൊലീസ് അപമര്യാദയായി പെരുമാറിയത്.
അച്ഛനെയും മകളെയും തടഞ്ഞുവെച്ച് അപമാനിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽനിന്നുതന്നെ കണ്ടെത്തിയെങ്കിലും ഉദ്യോഗസ്ഥ മാപ്പ് പറയാൻപോലും തയാറായില്ല. മാനസികമായി തകർന്ന കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുകയാണ്. രജിതക്കെതിരെ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
സംഭവത്തെത്തുടർന്ന് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് അവർക്ക് കൂടുതൽ സൗകര്യപ്രദമായവിധം കൊല്ലത്തേക്കാണ്. രജിതക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.