പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
text_fieldsരാമനാട്ടുകര: പിതാവിനെയും മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർ പോർട്ട് റിട്ട. ടെക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), മകൾ ശാരിക(31) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടത്. സ്ഥലത്തെത്തിയ പൊലീസിന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ശാരിക അവിവാഹിതയാണ്. ഭാര്യ: പ്രഭാവതി. മകൻ: പ്രജിത് (എൻജിനീയർ ബംഗളൂരു). മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.