റാന്നിയിൽ കനാലിൽ കുളിക്കാനിറങ്ങിയ പിതാവും മകനും ഒഴുക്കിൽപെട്ട് മരിച്ചു
text_fieldsറാന്നി: പി.ഐ.പി കനാലിൽ കുളിക്കാനിറങ്ങിയ പിതാവും മകനും ഒഴുക്കിൽപെട്ട് മരിച്ചു. ചെറുകോൽ പുതമൺ വൃദ്ധസദനത്തിനു സ മീപം വാടകക്ക് താമസിക്കുന്ന വടശ്ശേരിക്കര പൊൻമേലിൽ ഓമനക്കുട്ടൻ (45), മകൻ മൈലപ്ര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പത്താംക് ലാസ് വിദ്യാർഥി ഹരി (14) എന്നിവരാണ് മരിച്ചത്.
ഹരിയുടെ മൃതദേഹം വ്യാഴാഴ്ച അർധരാത്രി ഒഴുക്കിൽപെട്ട സ്ഥലമായ പുതമണ്ണിന് സമീപം തന്നെ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴോടെ വാഴക്കുന്നത്തിനു സമീപത്തുനിന്നാണ് ഓമനക്കുട്ടെൻറ മൃതദേഹം കണ്ടെടുത്തത്. കനാലിൽ ഒഴുക്ക് ശക്തമായിരുന്നതിനെത്തുടർന്ന് മണിയാർ സംഭരണിയിലെ പി.ഐ.പി കനാലിെൻറ ഷട്ടർ അടച്ച് വെള്ളം നിയന്ത്രിച്ച ശേഷമാണ് ഒാമനക്കുട്ടനായി തിരച്ചിൽ നടത്തിയത്.
വ്യാഴാഴ്ച രാത്രി 8.30ഓടെ കനാലിൽ കുളിക്കാനിറങ്ങിയപ്പോൾ ഇവർ ഒഴുക്കിൽപെടുകയായിരുന്നു. ആദ്യം ഒഴുക്കിൽപെട്ട പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഹരിയും ഒഴുക്കിൽപെട്ടതെന്നാന് വിവരം. കുളിക്കാൻ പോയി ഏറെനേരം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് വീട്ടുകാർ അറിയിച്ചതനുസരിച്ച് നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. റാന്നിയിൽനിന്നുള്ള പൊലീസും ഫയർഫോഴ്‌സും തിരച്ചിലിന് നേതൃത്വം നൽകി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.