Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2024 12:32 PM IST Updated On
date_range 21 July 2024 12:32 PM ISTവിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം: പിതാവിനും മകനും ദാരുണാന്ത്യം
text_fieldsbookmark_border
മട്ടന്നൂർ: വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. നെല്ലുന്നിയിലുണ്ടായ വാഹനാപകടത്തിൽ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്.
നവാസിന്‍റെ ഭാര്യ ഹസീറ, മക്കളായ റിസാൻ, ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12 ഓടെ വിവാഹ ചടങ്ങളിൽ പങ്കെടുത്ത് പഴശിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story