മദ്യലഹരിയിൽ പിതാവ് മകനെ അടിച്ചുകൊന്നു
text_fieldsകല്ലടിക്കോട് (പാലക്കാട്): മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ പുതുക്കാട് ഇഞ്ചകവലയില് കടുവാക്കുഴി ജിബിനാണ് (ഉണ്ണി കൊച്ച് -29) കൊല്ലപ്പെട്ടത്. പിതാവ് ജോസിനെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 12നാണ് സംഭവം. ജിബിന് സ്വന്തമായുള്ള മുന്നൂറോളം റബർ മരങ്ങൾക്ക് റെയിൻ ഗാർഡിട്ട ശേഷം രണ്ട് പേരും മദ്യപിച്ചു. മദ്യലഹരിയിൽ വാക്കേറ്റത്തെ തുടർന്ന് ഇരുവരും തമ്മിൽ കൈയേറ്റമുണ്ടായി. ഇതിനിടെ അടിയുടെ ആഘാതത്തിൽ വീണ മകൻ വെള്ളം ചോദിച്ചു. എന്നാൽ, വെള്ളം കൊടുത്ത ശേഷം ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ പിതാവ് തന്നെയാണ് ആദ്യം മറ്റൊരു മകനായ ജിജുവിനെയും സമീപവാസികളെയും വിവരമറിയിച്ചത്. ജിബിെൻറ ഭാര്യ റീന. ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.