അങ്കമാലിയിൽ പിതാവിന്‍റെ ക്രൂരത പെൺകുഞ്ഞായതിന്‍റെ പേരിൽ
text_fieldsഅങ്കമാലി: പിതാവ് തലക്കടിച്ചും കട്ടിലിലേക്ക് എറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച 54 ദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിെൻറ തലച്ചോറിൽ രക്തസ്രാവവും നീർക്കെട്ടുമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ ക്രൂരകൃത്യം ചെയ്ത പിതാവ് അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് കുടുംബം താമസിക്കുന്ന വാടക വീട്ടിലാണ് സംഭവം നടന്നത്. ഭാര്യയുടെ ൈകയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങിയ ശേഷമായിരുന്നു ക്രൂരത. കുട്ടിയുടെ തലക്കടിക്കുകയും വായുവിൽ ചുഴറ്റി കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ കാലുകൾക്കും ചതവേറ്റിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോലഞ്ചേരിയിലെത്തിക്കുകയായിരുന്നു.
ഉത്തരാഖണ്ഡില്‍ അധ്യാപകനായി ജോലിചെയ്യുമ്പോൾ ഫേസ്ബുക്കിലൂടെയാണ് ഷൈജു തോമസ് നേപ്പാൾ സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഒരുവർഷം മുമ്പ് വിവാഹിതരായി. ഭാര്യയെക്കുറിച്ചുള്ള സംശയവും പെൺകുഞ്ഞ് പിറന്നതിന്‍റെ പേരിലും കുട്ടിയെ നിരന്തരം ആക്രമിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
കൗണ്‍സിലിങ് ടീച്ചറായ പ്രതി 12 വര്‍ഷമായി മാതാപിതാക്കളും സഹോദരിയുമടങ്ങിയ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഭാര്യയുടെ പരാതിയിൽ കോലഞ്ചേരിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.