Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2024 11:24 PM IST Updated On
date_range 28 Nov 2024 11:24 PM ISTകുടുംബകലഹം: ഒന്നരവയസ്സുകാരിയുമായി പിതാവ് ട്രെയിനിന് മുന്നിൽ ചാടി; ഇരുവരും മരിച്ചു
text_fieldsbookmark_border
ആലപ്പുഴ: കുടുംബകലഹത്തെ തുടർന്ന് ഒന്നരവയസ്സുള്ള മകളോടൊപ്പം പിതാവ് ട്രെയിനിന് മുന്നിൽ ചാടി. ഇരുവരും മരിച്ചു. വഴിച്ചേരി വാർഡിൽ വൈക്കത്തുപറമ്പിൽ ഔസേഫ് ദേവസ്യ (അനീഷ് -38), മകൾ എഡ്ന എന്നിവരാണ് മരിച്ചത്.
മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം വ്യാഴാഴ്ച രാത്രി 8.15ഓടെ എറണാകുളം- കായംകുളം പാസഞ്ചറിന് മുന്നിലേക്കാണ് ചാടിയത്. മാളികമുക്കിൽ ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ വീട്ടിൽ വന്നതാണ് അനീഷ്. കുടുംബകലഹത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.
മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ: സ്നേഹ. മകൻ: ഏതൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story