മൂന്നാറിൽ മാതാവ് ഉപേക്ഷിച്ച മകളെ പിതാവ് പീഡിപ്പിച്ചു; പ്രതിക്ക് ജീവിതാവസാനംവരെ തടവ്
text_fieldsഅടിമാലി: മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോടതി ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ചു. മൂന്നാറിലെ തോട്ടം മേഖലയിൽനിന്നുള്ള 31കാരനെയാണ് മൂന്ന് ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും കൂടാതെ പോക്സോ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവിനും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ശിക്ഷിച്ചത്.
2021- 2022ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ മാതാപിതാക്കളോടൊപ്പമാണ് പീഡനത്തിന് ഇരയായ കുട്ടി താമസിച്ചിരുന്നത്. മാതാവ് കുട്ടിയെയും പ്രതിയെയും നേരത്തേ ഉപേക്ഷിച്ച് പോയിരുന്നു. പലതവണ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി വിവരം സ്കൂളിലെ സുഹൃത്തിനോടും കൗൺസലറോടും പറഞ്ഞു. സ്കൂളിൽനിന്ന് വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.
മറയൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ബിജോയാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതി പിഴ അടച്ചാൽ കുട്ടിക്ക് നൽകാനും ഉത്തരവായിട്ടുണ്ട്. കൂടാതെ ഇടുക്കി ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോട് കോമ്പൻസേഷൻ സ്കീമിൽനിന്ന് കുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ. ദാസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.