മകനെ ലൈംഗികമായി ഉപദ്രവിെച്ചന്ന് പരാതി; പിതാവിനെതിരെ പോക്സോ കേസ്
text_fieldsകോട്ടയം: ആറുവയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ പിതാവിനെതിരെ പോ ക്സോ കേസ്. കുട്ടിയെ നിരന്തരം ഉപദ്രവിക്കുെന്നന്ന ഉദ്യോഗസ്ഥയായ മാതാവിെൻറ പരാ തിയിലാണ് കുമരകം പൊലീസ് കേസെടുത്തത്.
ജോലിയുമായി ബന്ധപ്പെട്ട് പരാതിക്കാരി യും ഭർത്താവും കുടുംബസമേതം തൃശൂരിൽ താമസിച്ചുവരുകയായിരുന്നു. ക്രിസ്മസ് അവധിക്കാലത്ത് കുമ്മനത്തെ തെൻറ വീട്ടിലെത്തിയപ്പോൾ അതിക്രമം നടന്നതായി മാതാവ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. കുട്ടിയുടെയും മാതാവിെൻറയും മൊഴി പൊലീസ് ശേഖരിച്ചു. പിതാവ് ഉപദ്രവിച്ചതായി കുട്ടിയും മൊഴി നൽകി. ഇതോടെ കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിലും കുട്ടിയുെട മൊഴി രേഖപ്പെടുത്തി.
തുടർപരിശോധനയിൽ സംഭവം നടന്നത് കുമരകം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. പിതാവിനെതിരെ കേസെടുത്തതായും കോടതിയിൽ കുട്ടി നൽകിയ മൊഴിയുടെ പകർപ്പ് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും കുമരകം സ്േറ്റഷൻ ഹൗസ് ഒാഫിസർ ഷിബു പാപ്പച്ചൻ പറഞ്ഞു. കുട്ടിയുെട മാതാവിെൻറയും പിതാവിെൻറയും ബന്ധുക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശൂർ പൊലീസിലും ഇവർ സമാന പരാതി നൽകിയിരുന്നു.
എന്നാൽ, വ്യക്തിവൈരാഗ്യം തീർക്കാനാണ് പരാതിയെന്നാണ് പിതാവിെൻറ വീട്ടുകാർ പറയുന്നത്. കുട്ടിയെക്കൊണ്ട് പിതാവിനെതിരെ പറയിപ്പിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, തൃശൂർ പൊലീസിൽ സമാന പരാതി നൽകിയിരുന്നത് കഴമ്പില്ലാത്തിനാൽ തള്ളുകയായിരുന്നുവെന്നാണ് അറിഞ്ഞതെന്ന് കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ പറഞ്ഞു. വിശദ അന്വേഷണം നടത്തിയശേഷം തുടർനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.