Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഭ​യ കേസ്: ഫാ....

അ​ഭ​യ കേസ്: ഫാ. ​തോ​മ​സ് കോ​ട്ടൂ​രിന് ഇരട്ട ജീവപര്യന്തം; സി​സ്​​റ്റ​ർ സെ​ഫി​ക്ക് ജീവപര്യന്തം

text_fields
bookmark_border
Abhaya case, Sister Abhaya, Thomas Kottoor, Sister Stefi
cancel
camera_alt

പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് എം. കോട്ടൂർ, കൊല്ലപ്പെട്ട സിസ്റ്റർ അഭയ

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ ഫാ. ​തോ​മ​സ് എം. ​കോ​ട്ടൂ​രിന് ഇരട്ട ജീവപര്യന്തവും സി​സ്​​റ്റ​ർ സെ​ഫി​ക്ക് ജീ​വ​പ​ര്യ​ന്തം തടവ്. അഞ്ചു ലക്ഷം രൂപ വീതം പിഴയും പ്രതികൾ നൽകണം. തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴയും വിധിച്ചു. വധിക്കുക എന്ന ലക്ഷ്യത്തോടെ കോൺവെന്‍റിൽ അതിക്രമിച്ചു കയറിയ കുറ്റത്തിനാണ് അധിക പിഴ വിധിച്ചത്. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി ജ​ഡ്​​ജി കെ. ​സ​നി​ൽ​കു​മാ​ർ ആണ് ശിക്ഷ വിധിച്ചത്. പ്ര​തി​ക​ളു​ടെ അ​വി​ഹി​ത​ബ​ന്ധം നേ​രി​ൽ ക​ണ്ട വി​രോ​ധ​ത്തെ ​തു​ട​ർ​ന്ന്​ അ​ഭ​യ​യെ ത​ല​യ്​​ക്ക​ടി​ച്ച്​ കൊ​ന്ന്​ കി​ണ​റ്റി​ലി​െ​ട്ട​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

ഫാ. കോട്ടൂരിന് ഐ.പി.സി 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 449 (വധശ്രമത്തിനായി അതിക്രമിച്ച് കടക്കൽ) പ്രകാരവും സെഫിക്ക് 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) പ്രകാരവും കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോട്ടൂരിന് കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവ്, കോൺവെന്‍റിൽ അതിക്രമിച്ച് കടന്നതിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴ, സിസ്റ്റർ സെഫിക്ക് കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷയുടെ വിശദാംശങ്ങൾ. പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

ശിക്ഷാവിധി കേട്ട സിസ്റ്റർ സെഫി കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. എന്നാൽ, തോമസ് കോട്ടൂരിന് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. വൈദ്യ പരിശോധന പൂർത്തിയാക്കി തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടകുളങ്ങര വനിത ജയിലിലേക്കും മാറ്റും.

പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. അഭയയെ സംരക്ഷിക്കേണ്ടവരാണ് കൊലപ്പെടുത്തിയത്. ഒന്നാം പ്രതി തോമസ് കോട്ടൂർ അതിക്രമിച്ച് കടന്ന് കുറ്റകൃത്യം നടത്തിയത് ഗൗരവതരമാണ്. അപൂർവങ്ങളിൽ അപൂർവ കേസായി കാണണം. പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അഭയയുടേത് ആസൂത്രിത കൊലപാതകമാണോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് അല്ലെന്ന് സി.ബി.ഐ പ്രോസിക്യൂട്ടർ എം. നവാസ് മറുപടി നൽകി.

നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും തോമസ് കോട്ടൂരും സെഫിയും ജഡ്ജിയുടെ സമീപത്തെത്തി അഭ്യർഥിച്ചു. 73 വയസുള്ള താൻ അർബുദ രോഗിയാണ്. 20 എം.ജി. ഇൻസുലിൻ വേണം. മറ്റ് രോഗങ്ങളും ചികിത്സയും മരുന്നും ഉണ്ടെന്നും തോമസ് കോട്ടൂർ പറഞ്ഞു. പ്രായാധിക്യവും രോഗങ്ങളും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്ന് കോട്ടൂരിന്‍റെ അഭിഭാഷകനും വാദിച്ചു. രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരെ നോക്കുന്നത് താനാണെന്ന് സെഫി പറ‍ഞ്ഞു. ക്നാനായ നിയമപ്രകാരം ഒരു വൈദികൻ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സെഫി പറഞ്ഞു.

കോടതി വെറുതേവിട്ട രണ്ടാം പ്രതി ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ൽ

1992 മാ​ർ​ച്ച് 27 നാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം ബി.​സി.​എം കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ പ്രീ​ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യും ക്​​നാ​നാ​യ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ കീ​ഴി​ലെ സെൻറ്​ ജോ​സ​ഫ് കോ​ൺ​ഗ്രി​ഗേ​ഷ​നി​ലെ ക​ന്യാ​സ്‌​ത്രീ​യു​മാ​യി​രു​ന്ന സി​സ്​​റ്റ​ർ അ​ഭ​യ​യെ (20) കോ​ട്ട​യം പ​യ​സ് ടെ​ൻ​ത്​ കോ​ൺ​വെൻറി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യം അ​രി​ക്ക​ര​യി​ൽ തോ​മ​സ്​-​ലീ​ലാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി​രു​ന്നു അ​ഭ​യ. സംഭവം നടക്കുമ്പോൾ തോമസ് കോട്ടൂർ കോട്ടയം ബി.സി.എം കോളജ് സൈക്കോളജി അധ്യാപകനും സിസ്റ്റർ സെഫി പയസ് ടെൻത് കോൺവെന്‍റ് ഹോസ്റ്റലിലെ താൽകാലിക ചുമതലക്കാരിയും ആയിരുന്നു.

കേസിലെ ര​ണ്ടാം പ്ര​തി ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ലി​നെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കോടതി നേ​ര​ത്തേ കു​റ്റ​മു​ക്ത​നാ​ക്കി​യി​രു​ന്നു. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ്​ വാച്ച്​മാൻ ചെല്ലമ്മ ദാസിന്‍റെ മൊഴിയിൽ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ്​ കോടതി ​അദ്ദേഹത്തെ വെറുതെ വിട്ടത്​. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28ന്​ മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ വിസ്തരിക്കാനുമായില്ല.

പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ​ വേ​ണ്ടി തെ​ളി​വ് ന​ശി​പ്പി​ച്ച കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ വി.​വി. അ​ഗ​സ്​​റ്റി​ൻ, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​ സാ​മു​വ​ൽ എ​ന്നി​വ​രെ സി.​ബി.​ഐ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ മ​ര​ണ​പ്പെ​ട്ട​ത് കൊ​ണ്ട് ര​ണ്ടു​ പ്ര​തി​ക​ൾ മാ​ത്ര​മാ​ണ് വി​ചാ​ര​ണ ​നേ​രി​ട്ടത്.

അഭയ കൊല്ലപ്പെട്ട കോ​ട്ട​യം പ​യ​സ് ടെ​ൻ​ത്​​ കോ​ൺ​വെന്‍റ്

ഒരു വർഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് സി.ബി.ഐ കോടതി ഇന്ന് വിധി പറഞ്ഞത്. 2019 ആഗസ്റ്റ് 26ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ ആരംഭിച്ച വിചാരണ ഈ മാസം 10ന് പൂർത്തിയായി. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 28 വർഷം നീണ്ട കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്​ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത്​ വർഷത്തോളം വിചാരണ നീളുകയായിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ആത്മഹത്യ എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. 1993 മാർച്ച് 23ന് സി.ബി.ഐ അന്വേഷണം തുടങ്ങി 15 വർഷത്തിന് ശേഷമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളാണ് സി.ബി.ഐ ഉപയോഗിച്ചത്. ഇതിൽ മോഷ്ടാവ് അടക്കാ രാജു, തങ്ങൾക്ക് അനുകൂലമായി പ്രചാരണം നടത്താൻ തോമസ് കോട്ടൂർ സമീപിച്ച പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാൽ എന്നിവരുടെ മൊഴി കേസിൽ നിർണായക വഴിത്തിരിവായി.

അഭയ കേസ് അട്ടിമറിക്കുന്നതിനെതിരെ കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്‍റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെയാണ് നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടത്. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട്​ നിരവധി സമരങ്ങൾ നടന്നു. സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ആലുവായിലെ മൗണ്ട് കാർമൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസയുടേതടക്കം 34 നിവേദനങ്ങൾ മുഖ്യമന്ത്രിക്ക്​ ലഭിച്ചിരുന്നു. ഒടുവിൽ കേസന്വേഷണം സി.ബി.ഐക്ക്​ വിടാൻ കെ. കരുണാകരൻ സർക്കാർ തീരുമാനിക്കുകയും ​ചെയ്​തു.

അഭയയുടെ മൃതദേഹം കണ്ടെത്തിയ കോൺവെന്‍റിലെ കിണർ

സംസ്ഥാന സർക്കാറിന്‍റെ ശുപാർശയെത്തുടർന്ന് സി.ബി.ഐ അഭയ കേസന്വേഷണം ഏറ്റെടുത്തു. സി.ബി.ഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വർഗീസ് പി. തോമസിന്‍റെ നേതൃത്വത്തിൽ ആറുമാസം കൊണ്ട്​ നടത്തിയ അന്വേഷണത്തിൽ അഭയയുടെ മരണം കൊലപാതകമാണെന്ന്​ കണ്ടെത്തി. എന്നാൽ, പിന്നീട്​ സംഭവിച്ചത്​ സി.ബി.ഐയുടെ ചരിത്രത്തിൽ അന്നോളം കേട്ടു കേൾവിയില്ലാത്ത കാര്യങ്ങളായിരുന്നു. അഭയയുടെ മരണം ആത്മഹത്യയാക്കാൻ സി.ബി.ഐ എസ്.പി വി. ത്യാഗരാജൻ സമ്മർദ്ദം ചെലുത്തുകയും വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിക്കുകയും ചെയ്​തെന്ന്​ അന്വേഷണ ഉദ്യേഗസ്​ഥൻ വർഗീസ് പി. തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. ത്യാഗരാജന്‍റെ ഇടപെടലിൽ പ്രതിഷേധിച്ച്​ വർഗീസ് പി. തോമസ് സർവീസിൽ നിന്ന്​ രാജിവെച്ചിരുന്നു. എം.പിമാർ പാർലമെന്‍റിൽ വിഷയം ഉന്നയിക്കുകയടക്കം ചെയതതോടെ അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

വിവാദങ്ങളെ തുടർന്ന്​ ത്യാഗരാജനെ അഭയക്കേസിന്‍റെ മേൽ നോട്ടത്തിൽ നിന്നും മാറ്റി. സി.ബി.ഐ ഡി.ഐ.ജി ആയിരുന്ന എം.എൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ അന്വേഷണ ചുമതല നൽകി. സി.ബി.ഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്കോൺവെന്‍റിലെ കിണറ്റിൽ ജയ്‌പൂരിലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.

അഭയയുടെ മരണം കൊലപാതകമാണെന്ന്​ കണ്ടെത്തിയ സി.ബി.ഐ മുൻ ഡി.വൈ.എസ്.പി വർഗീസ് പി. തോമസ്

1996 ഡിസംബർ 6ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട്​ സമർപ്പിച്ചു. പ്രതികളെ കണ്ടെത്താനാകാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി നൽകണമെന്നായിരുന്നു റിപ്പോർട്ടിലെ ആവശ്യം. എന്നാൽ, ​സി.ബി.ഐ റിപ്പോർട്ട്​ േകാടതി തള്ളി. തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 1997 മാർച്ച് 20 ന് ഉത്തരവ് നൽകി.

അഭയയുടെ പിതാവ് തോമസ്, മാതാവ് ലീലാമ്മ

എന്നാൽ, രണ്ടാം തവണയും അന്വേഷണം അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോർട്ടാണ്​ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ചത്​. 1999 ജൂലൈ 12 നാണ്​ സി.ബി.ഐ സമർപ്പിച്ച രണ്ടാം റിപ്പോർട്ടും കോടതി തള്ളി. അഭയ കേസിൽ രണ്ടാം തവണയും തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 2000 ജൂൺ 23 ന് ഉത്തരവിട്ടു. മൂന്നാം തവണയും അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ അനുമതി തേടുകയും കോടതി തുടരന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തു. 2005 ആഗസ്റ്റ് 30 നായിരുന്നു​ സി.ബി.ഐ മൂന്നാം റിപ്പോർട്ട് സമർപ്പിച്ചത്​. കേസിൽ തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത് 2006 ആഗസ്റ്റ് 21 നാണ്​.

സി.ബി.ഐ എസ്‌.പി ആർ.എം കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആർ.കെ. അഗർവാളിന്‍റെയും നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്‌തായിരുന്നു ഇത്തവണ അന്വേഷണം. പിന്നീട് അഭയ കേസിന്‍റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചിൻ യൂണിറ്റിലേക്ക് 2008 സെപ്റ്റംബർ 4 ന് മാറ്റി. കൊച്ചി യൂണിറ്റ് സി.ബി.ഐ ഡി.വൈ.എസ്.പി നന്ദകുമാർ നായർ 2008 നവംബർ 1 ന് അന്വേഷണം ഏറ്റെടുത്തു.


16 വർഷങ്ങൾക്ക് ശേഷം, 2008 നവംബർ 18 ന്​ സി.ബി.ഐ സംഘം മൂന്നു പ്രതികളെ അറസ്റ്റ് ചെയ്‌തു. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ്​ ഡി.വൈ.എസ്.പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അറസ്​റ്റ്​ ചെയ്​തത്​. 2009 ജൂലൈ 17 ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.

ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ

വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്​ കോടതിയിൽ ഹരജി നൽകി. കുറ്റപത്രം നൽകി രണ്ടു വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹരജി നൽകിയത്. കേസിൽ തെളിവ് നശിപ്പിച്ചുവെന്ന്​ ആരോപണം നേരിടുന്ന ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണം ​വേണമെന്ന്​ 2014 മാർച്ച് 19 ന് ഹൈകോടതി ഉത്തരവ് ഉണ്ടായിരുന്നു. അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി 2015 ജൂൺ 30 ന് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്​തു.

വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ഹരജിയിലെ നടപടികൾ സി.ബി.ഐ കോടതിയിൽ ഒൻപത് വർഷത്തോളം നീണ്ടുപോയി. ഒടുവിൽ സി.ബി.ഐ കോടതി ഒന്നാം പ്രതി ഫാ. കോട്ടൂരിന്‍റെയും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിന്‍റെയും സിസ്റ്റർ സെഫിയുടെയും വിടുതൽ ഹരജിയിൽ അന്തിമ വാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും, മൂന്നാം പ്രതി സെഫിയും വിചാരണ നേരിടണമെന്ന്​ കോടതി വിധിച്ചു. തിരുവനന്തപുരം സി.ബി.ഐ കോടതി 2018 മാർച്ച് 7 നാണ്​ ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹരജി തള്ളിയത്​. അതേസമയം രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടുകയും ചെയ്​തു. ഫാ. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ്​ വാച്ച്​മാൻ ചെല്ലമ്മ ദാസിന്‍റെ മൊഴിയിൽ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ്​ കോടതി ​അദ്ദേഹത്തെ വെറുതെ വിട്ടത്​.

സിസ്റ്റർ അഭയയുടെ ശവകുടീരം

ഫാ. ജോസ് പൂതൃക്കയിൽ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്‍റ്​ കോൺവെന്‍റിന്‍റെ മുൻ വശത്ത് സ്‌കൂട്ടർ വെച്ച്​ മതിൽ ചാടി കടന്ന്​ കിണറിന്‍റെ ഭാഗത്തേക്ക്​ പോകുന്നത്​ കണ്ടെന്നും പുലർച്ചെ 5 മണിക്ക് തിരിച്ചു വരുന്നത് കണ്ടെന്നുമായിരുന്നു ചെല്ലമ്മ ദാസിന്‍റെ മൊഴി. എന്നാൽ മൊഴിയിൽ തിയതി രേഖപ്പെടുത്തിയിരുന്നില്ല. അതാണ്​ ഫാ. ജോസ് പൂതൃക്കയിലിനെ വെറുതെ വിടാൻ കോടതി ചൂണ്ടികാണിച്ച കാരണം. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28 ന്​ മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ വിസ്തരിക്കാനുമായില്ല.

അതേസമയം, അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോൺവെന്‍റിന്‍റെ സ്റ്റെയർകേസിൽ കണ്ടുവെന്ന്​ ദൃക്‌സാക്ഷി അടക്ക രാജു നൽകിയ മൊഴി ജോസ്​ പൂതൃക്കയിലിന്​ എതിരായിരുന്നു. ഫാ. ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐയും​ ആക്ഷൻ കമ്മിറ്റിയുടെ ജോമോൻ പുത്തൻപുരയ്ക്കലും നൽകിയ ഹരജികൾ ഹൈകോടതി തള്ളുകയായിരുന്നു. രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് സി.ബി.ഐ കോടതിയിൽ പ്രോസിക്യൂട്ടർ അറിയിച്ചിട്ടുണ്ട്​.

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സുപ്രീം കോടതിയിൽ പ്രതികൾക്കായി ഹാജരായത്​ പ്രമുഖ അഭിഭാഷകരായ മുകുൾ റോഹ്​ത്തഗി, അഭിഷേക് മനു സിംഗ്​വി എന്നിവരാണ്​. എന്നാൽ, ​പ്രതികളുടെ ഹരജി സുപ്രീം കോടതിയും തള്ളി. 2019 ആഗസ്റ്റ് 26 മുതൽ സി.ബി.ഐ കോടതയിൽ അഭയ കേസിന്‍റെ വിചാരണ ആരംഭിച്ചു.

കേസിലെ സാക്ഷികളായ അടക്ക രാജു, ഫോട്ടോഗ്രാഫർ വർഗീസ് ചാക്കോ

വിചാരണ നീട്ടിവെക്കാനും പ്രതികൾ ഇടപെടൽ നടത്തികൊണ്ടിരുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്​ പ്രതികൾ നൽകിയ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ ഒക്‌ടോബർ 20 മുതൽ സി.ബി.ഐ കോടതിയിൽ വിചാരണ പുനരാരംഭിച്ചത്.

സി.ബി.ഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്. 28 വർഷം മുമ്പുള്ള കേസായതിനാൽ പല സാക്ഷികളും ഇന്ന്​ ജീവിച്ചിരിക്കുന്നില്ല. 49 സാക്ഷികളെയാണ്​ പ്രോസിക്യൂഷന് കോടതിയിൽ വിസ്തരിക്കാനായുള്ളൂ. ഡിസംബർ 10 നാണ്​ പ്രോസിക്യൂഷൻ വാദവും പ്രതിഭാഗത്തിന്‍റെ വാദവും പൂർത്തിയായത്​. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷവും 9 മാസവും കഴിഞ്ഞ ശേഷമാണ്​ തിരുവനന്തപുരം സി.ബി.ഐ കോടതി ഡിസംബർ 22ന് കേസിൽ വിധി പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Abhaya case#Sister Abhaya#Thomas Kottoor#sister sefi#Poothrukkayil#അഭയ ​കേസ്​
Next Story