ഒന്നര വയസ്സുള്ള മകനെ നിലത്തെറിഞ്ഞു; പിതാവ് കസ്റ്റഡിയിൽ
text_fieldsചിറ്റാർ: മൂഴിയാറിൽ ആദിവാസി യുവാവ് ഒന്നര വയസ്സുള്ള മകനെ നിലത്തെറിഞ്ഞ് ഗുരുതര പരിക്കേൽപിച്ചു. മൂഴിയാർ 40 ഏക്കറിൽ വനത്തിൽ താമസിക്കുന്ന സുധ-വിനോദ് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ സുനിലിനാണ് ഗുരുതര പരിക്കേറ്റത്.
തലയോട്ടിക്കും വലതു കൈക്കും പൊട്ടലുണ്ടായ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് െഎ.സി.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. മദ്യലഹരിയിൽ ഭാര്യ സുധയുമായി വഴക്കുണ്ടാക്കിയശേഷം വീട്ടിൽ കരുതിയിരുന്ന എലിവിഷം ബിസ്കറ്റ് കുഞ്ഞിെൻറ വായിൽവെച്ച വിനോദ് (കുമാർ) കുഞ്ഞിനെയും എടുത്ത് മൂഴിയാർ 40 ജങ്ഷനിലെ വെയിറ്റിങ് ഷെഡിൽ വന്നിരുന്നു.
തുടർന്ന് അസഭ്യംവിളിച്ച ശേഷം കുഞ്ഞിനെ എടുത്ത് റോഡിൽ എറിയുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ മൂഴിയാറിലെ കെ.എസ്.ഇ.ബി ജീവനക്കാർ കുഞ്ഞിനെ കെ.എസ്.ഇ.ബിയുടെ ആംബുലൻസിൽ സീതത്തോട് ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പുലർച്ച 2.30ഒാടെ എസ്.ടി പ്രമോട്ടർ ചിറ്റാർ സ്വദേശി വലിയപാറക്കൽ അഭിലാഷിെൻറ നേതൃത്വത്തിൽ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂഴിയാർ എസ്.ഐ സാബു ഹെൻട്രിയുടെ നേതൃത്വത്തിൽ പൊലീസ് വിനോദിനെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ വിഷം കഴിച്ചതായി സംശയമുയർന്നതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ടിയെ മർദിക്കുന്നത് കണ്ട് ഭയന്ന വിനോദിെൻറ ഭാര്യ സുധ രാത്രിയിൽ വനത്തിൽ ഒളിച്ചു. ഇവരെ പുലർച്ചയാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇവരെ കുട്ടിയുടെ അടുത്തെത്തിച്ചു. വിനോദ്-സുധ ദമ്പതികളുടെ രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികൾ നേരത്തേ മരിച്ചിരുന്നു. ഇതും മർദനം മൂലമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഈ കുട്ടികൾക്കും വിനോദിെൻറ മർദനത്തിൽ പരിക്കേറ്റ് പലതവണ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി എസ്.ടി പ്രമോട്ടർ അനിത പറഞ്ഞു. ഇവരുടെ മരണം പുറത്ത് അറിയിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.