മകനെ കാത്ത് നീണ്ട 26 വർഷം: പ്രതീക്ഷ കൈവിടാതെ പിതാവ്
text_fieldsനാദാപുരം: മണലാരണ്യത്തിലെവിടെയോ അവൻ ജീവിച്ചിരിക്കുന്നുണ്ടെന്ന പ്രതീക്ഷയാണ് വാർധക്യത്തിെൻറ അവശതയിൽ ജീവിതം തള്ളിനീക്കുേമ്പാഴും ബാലെൻറ മനസ്സിൽ. 26 വർഷം മുമ്പ് ബഹ്െറെനിലേക്ക് പോയ കണ്ണൂർ പാനൂരിലെ എലാങ്കോട്ട് വട്ടക്കണ്ടിയിൽ പ്രഭാകരനെയും തേടിയാണ് പിതാവ് ബാലെൻറ യാത്ര.
1991ൽ ബഹ്െറെനിലേക്ക് പോയ പ്രഭാകരൻ, വിസ മാറ്റി ദുെബെയിലേക്ക് പോവുകയാണെന്നും ബോംബെയിലെത്തി തിരിച്ച് ദുബൈയിൽ പോകുമെന്നും കെത്തഴുതുകയുണ്ടായി. 1999 െഫബ്രുവരി അഞ്ചിന് ദുബൈയിൽനിന്ന് ഇവിടെ സുഖമാണെന്ന് കാണിച്ച് 3000 രൂപയും ഒരു കത്തും പിതാവ് ബാലന് ലഭിക്കുകയുണ്ടായി. പിന്നീട് മകനെക്കുറിച്ച് യാതൊരു വിവരവുമില്ല. മുഖ്യമന്ത്രിമാർ, എം.പിമാർ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങി മകനെ കണ്ടെത്താൻ ഇയാൾ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, മകനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
പൊലീസിൽനിന്നാകട്ടെ അന്വേഷണം നടക്കുന്നുവെന്ന പതിവ് പല്ലവി. ഇതിനിടെ 13 വർഷം മുമ്പ് അമ്മ രാധ മരണപ്പെട്ടു. ബാലെൻറ അഞ്ചുമക്കളിൽ മൂത്ത മകനാണ് പ്രഭാകരൻ. മൂന്നു പെൺമക്കളും ഒരാണും ഉണ്ട്. കഷ്ടതകൾ നിറഞ്ഞതിനാൽ കടംവാങ്ങിയും മറ്റുമായിരുന്നു മകനെ വിദേശത്തേക്കയച്ചത്. മകനെ കാണാതായതോടെ നേരത്തെയുള്ള സ്വർണപ്പണി നിർത്തി ഇദ്ദേഹം ലോട്ടറി വിൽപനയുമായി നാട് ചുറ്റുകയാണ്. 85െൻറ അവശതയിലും പഴയ പഴ്സിൽ തെൻറ ഫോട്ടോയോടൊപ്പം ചേർത്തുവെച്ച മകെൻറ ഫോട്ടോയുമായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.